ആപ്പ്ജില്ല

നാഗ ചൈതന്യയില്ലാതെ ജീവിയ്ക്കാന്‍ കഴിയില്ല; സമാന്ത

സമാന്തയുടേയും നാഗ ചൈതന്യയുടേയും വിവാഹ വാ‍ർത്തകൾ പ്രചരിയ്ക്കാന്‍ തുടങ്ങിയിട്ട് നാളുകളായി

TNN 31 Oct 2016, 8:37 pm
സമാന്തയുടേയും നാഗ ചൈതന്യയുടേയും വിവാഹ വാ‍ർത്തകൾ പ്രചരിയ്ക്കാന്‍ തുടങ്ങിയിട്ട് നാളുകളായി. എന്നാല്‍ ഇതുവരെ നാഗ ചൈതന്യയോ സമാന്തയോ ഇതിനോട് പരസ്യമായി പ്രതികരിയ്ക്കാന്‍ തയ്യാറായില്ല. ആദ്യമായി ഈ വിഷയത്തില്‍ സമാന്ത പ്രതികരിയ്ക്കുന്നു. നാഗ ചൈതന്യ ഇല്ലാതെ തനിക്ക് പറ്റില്ല എന്നാണ് സമാന്ത പറയുന്നത്.
Samayam Malayalam samantha talking about naga chaitanya
നാഗ ചൈതന്യയില്ലാതെ ജീവിയ്ക്കാന്‍ കഴിയില്ല; സമാന്ത


ട്വിറ്ററിൽ ആരാധകന്റെ ചോദ്യത്തിനുത്തരമായിട്ടാണ് സമാന്ത പ്രതികരിച്ചത്. ജീവിതത്തില്‍ ഒഴിച്ചു കൂടാനാകാത്ത മൂന്ന് കാര്യങ്ങള്‍ എന്തൊക്കെയാണെന്നായിരുന്നു ആരാധകന്റെ ചോദ്യം. ആദ്യം വന്ന ഉത്തരം ചൈതു (നാഗ ചൈതന്യ) എന്നായിരുന്നു. ഐസ്‌ക്രീമും ജോലിയുമാണ് ജീവിതത്തില്‍ ഒഴിച്ചുകൂടാനാകാത്ത മറ്റ് രണ്ട് കാര്യങ്ങള്‍. എന്തുകൊണ്ട് ചൈതു, എന്തുകൊണ്ട് ഞാനില്ല- എന്ന ആരാധകന്റെ ചോദ്യത്തിന് വ്യക്തമായ ഉത്തരം സമാന്ത നല്‍കി. 'നിങ്ങളെ ഞാന്‍ എട്ട് വര്‍ഷം മുന്‍പ് കണ്ടിട്ടുമില്ല, നിങ്ങളെന്റെ പ്രിയ സുഹൃത്തായിട്ടുമില്ല' എന്നായിരുന്നു മറുപടി Chay, masqati ice cream and work https://t.co/VyKIC8mqev — Samantha Ruth Prabhu (@Samanthaprabhu2) October 26, 2016   English Summary: Naga chaitanya among three things samantha can't live without

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്