ആപ്പ്ജില്ല

അപ്പാനി ശരത്ത് നായകനാകുന്ന 'മിയ കുൽപ്പ' ഫസ്റ്റ് ലുക്ക്

ചാരം, ബെർനാർഡ്, രന്ധാര നഗര, ചുങ്കം കിട്ടിയ ആട്ടിൻ കൂട്ടം, കാളിയാർ കോട്ടേജ് തുടങ്ങി നിരവധി സിനിമകളുടെ വെബ് സീരീസുമാണ് അപ്പാനി ശരത്ത് നായകനായി ഒരുങ്ങിക്കൊണ്ടിരിക്കുന്നത്

Samayam Malayalam 16 Nov 2020, 3:59 pm
അങ്കമാലി ഡയറീസിലൂടെയെത്തി ഇതിനകം നിരവധി സിനിമകളുടെ ഭാഗമായ അപ്പാനി ശരത്ത് നായകനാകുന്ന പുതിയ ചിത്രം 'മിയ കുൽപ്പ' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. അപ്പാനി ശരത്തിന് പുറമെ കൈലാഷ്, സോഹൻ സീനുലാൽ, ജാഫര്‍ ഇടുക്കി, അംബികാ മോഹൻ, വിനോദ് കെടാമംഗലം, ടീന സുനിൽ, ഗായന്ത്രി നമ്പ്യാര്‍, ശാലിനി ദിനേഷ്, മോഹിത തുടങ്ങി നിരവധി താരങ്ങളാണ് സിനിമയിൽ അണിനിരക്കുന്നത്.
Samayam Malayalam miakulpa.


വിനീത് ശ്രീനിവാസൻ, ആസിഫ് അലി, അജു വര്‍ഗ്ഗീസ്, സിജു വിൽസൺ, ആന്‍റണി വര്‍ഗ്ഗീസ്, സന്തോഷ് കീഴാറ്റൂര്‍, സുരഭി ലക്ഷ്മി, ടിനു പാപ്പച്ചൻ, ആര്‍.ജെ മാത്തുക്കുട്ടി, ഡോ.മ്യൂസ് മേരി ജോര്‍ജ്ജ്, ആൻസൺ പോള്‍, ഡോ. അജു കെ നാരായണൻ എന്നിവര്‍ ചേര്‍ന്നാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യൽമീഡിയയിൽ പുറത്തുവിട്ടത്.
Also Read: മോഹന്‍ലാലും മമ്മൂട്ടിയും മലയാളത്തിലെ സൂപ്പര്‍ സ്റ്റാറുകളാണെന്ന് തനിക്ക് തോന്നിയിട്ടില്ലെന്ന് ഷമ്മി തിലകന്‍

ലിജോ ജോസ് പെല്ലിശ്ശേരി, വിനീത് ശ്രീനിവാസൻ ,പി.ടി.കുഞ്ഞുമുഹമ്മദ് തുടങ്ങി പതിമൂന്നോളം സംവിധായകരോടൊപ്പം പ്രവർത്തിച്ച നവാസ് അലിയാണ് സിനിമയുടെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത്. ഷരീപ് മൂഴിയേടത്താണ് നിര്‍മ്മാണം.

Also Read: ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടികള്‍, പണ്ടേ സൂപ്പര്‍സ്റ്റാര്‍; ഉര്‍വശിയുടെ 28 വര്‍ഷം മുമ്പത്തെ അഭിമുഖം!

ഛായാഗ്രഹണം ദിലീപ് അഹമ്മദ്, സംഗീതം രാകേഷ് കേശവൻ, ഗാനരചന ഡോ. അൻവർ‍ അബ്ദുള്ള, കല ഡാനി മുസിരിസ്, ശബ്‍ദലേഖനം കരുൺ പ്രസാദ്, ചീഫ് അസോസിയേറ്റ് ക്യാമറ നൂറുദ്ദീൻ ബാവ, പ്രൊഡക്ഷൻ കൺട്രോളർ പ്രതീഷ് മാവേലിക്കര, മേക്കപ്പ് ജയറാം, കോസ്റ്റ്യൂം ഡിസൈൻ ലഹര നവാസ്, അസോസിയേറ്റ് ഡയറക്ടർ ഷിജോ ജോൺ, അസിസ്റ്റൻ്റ് ഡയറക്ടേഴ്സ് രതീഷ് കൃഷ്ണൻ, പ്രജിത് എസ്.നായർ, എഡിറ്റർ ജോവിൻ ജോൺ, സൗണ്ട് ഡിസൈൻ കരുൺ, സ്റ്റിൽസ് ഇക്കുട്ട്സ് രഘു, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ഷരീഫ് മുഹമ്മദ് എന്നിവരാണ്. എ എം എ ഗ്രൂപ്പിന്‍റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്.

Also Watch :

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്