ആപ്പ്ജില്ല

'അപ്പാനി'യുടെ പുതിയ ചിത്രം ‘ചുങ്കം കിട്ടിയ ആട്ടിൻ കൂട്ടം' ഫസ്റ്റ് ലുക്ക് പോസ്റ്റർ

ഒരു റോഡ് മൂവി ഗണത്തിലാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് ഫസ്റ്റ് ലുക്ക് തരുന്ന സൂചന

Samayam Malayalam 1 Jun 2020, 6:22 pm
അങ്കമാലീ ഡയിറീസ്, വെളിപാടിന്‍റെ പുസ്തകം, ലവ് എഫ്എം തുടങ്ങി നിരവധി സിനിമകളിലൂടെയും ഓട്ടോ ശങ്കർ എന്ന തമിഴ് വെബ് സീരിസിലൂടേയും ഏറെ ശ്രദ്ധ നേടിയ ശരത്ത് അപ്പാനി നായകനാകുന്ന പുതിയ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. എമിക്കോ ഫിലിംസിന്‍റെ ബാനറിൽ, നവാഗതരായ വിനോദ് വിക്രമനും ഷൈജു തമ്പനും ചേർന്നൊരുക്കുന്ന ‘ചുങ്കം കിട്ടിയ ആട്ടിൻ കൂട്ടം എന്ന സിനിമയുടെ പോസ്റ്ററാണ് പുറത്തിറങ്ങിയിരിക്കുന്നത്. തികച്ചും വ്യത്യസ്തമായ കഥാപാത്രത്തെയാണ് ശരത്ത് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ട്രാവൽ മൂഡിൽ അണിയിച്ചൊരുക്കുന്ന സിനിമയുടെ ചിത്രീകരണം ലോക്ക് ഡൗണിന് ശേഷം ആരംഭിക്കും.
Samayam Malayalam sarath appanis new film chunkam kittiya aattinkoottam first look poster out
'അപ്പാനി'യുടെ പുതിയ ചിത്രം ‘ചുങ്കം കിട്ടിയ ആട്ടിൻ കൂട്ടം' ഫസ്റ്റ് ലുക്ക് പോസ്റ്റർ



ചുങ്കം കിട്ടിയ ആട്ടിൻ കൂട്ടം

വിനോദ് വിക്രമനും ഷൈജു തമ്പനും ചേർന്നൊരുക്കുന്ന സിനിമയായ ‘ചുങ്കം കിട്ടിയ ആട്ടിൻ കൂട്ടം' ഒരുങ്ങുകയാണ്. നിങ്ങളെല്ലാവരും പതിവുപോലെ ഈ സിനിമയേയും ഹൃദയത്തിലേക്ക് ഏറ്റെടുക്കുമെന്ന പ്രതീക്ഷയോടെ എന്ന് കുറിച്ചുകൊണ്ടാണ് ശരത്ത് ഫേസ്ബുക്ക് പേജിൽ പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്.

പുതിയ സിനിമയുമായി 'അപ്പാനി'

കാലം കണ്ടതിൽ വച്ചേറ്റവും ഭയാനകമായ അന്തരീക്ഷത്തിലൂടെ കടന്ന് കയറുന്ന നമുക്ക് പ്രതീക്ഷയുടെ വെളിച്ചം മുന്നിലെവിടെയോ തെളിഞ്ഞു തുടങ്ങി. അകലം പാലിച്ച് മനസ്സുകൾ ചേർത്തുവെച്ച് നാമൊരുത്തരും കർമ്മമേഖയിലയിൽ സജീവമാകുവാൻ തുടങ്ങുന്ന ഈ സമയത്ത് ഞാനും എന്‍റെ പുതിയ സിനിമയുമായി എത്തുന്നുവെന്ന് കുറിച്ചുകൊണ്ടായിരുന്നു ശരത് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങുന്നതിന്‍റെ അറിയിപ്പ് നൽകിയിരുന്നത്.

Also Read: മമ്മൂട്ടിയെ ജാഡക്കാരനെന്ന് പലരും വിളിച്ചിട്ടുണ്ടെങ്കില്‍ കാരണം സില്‍ബന്ധികള്‍; തുറന്നു പറഞ്ഞ് ഷമ്മി തിലകന്‍

'അപ്പാനി രവി'യെ പോലെ ചേർത്തുപിടിക്കണേ!

അപ്പാനി രവിയേയും മറ്റും സ്വീകരിച്ച നിങ്ങളോരോരുത്തരും തന്‍റെ പുതിയ കഥാപാത്രത്തേയും സ്വീകരിക്കുമെന്ന വിശ്വസത്തോടെ സിനിമയുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കുന്നുവെന്നും അപ്പാനി ശരത്ത് കൂട്ടിച്ചേര്‍ത്തിരുന്നു.

പത്തോളം സിനിമകൾ

അങ്കമാലി ഡയറീസിന് ശേഷം വെളിപാടിന്‍റെ പുസ്തകം, പോക്കിരി സൈമൺ, പൈപ്പിൻ ചുവട്ടിലെ പ്രണയം, ചെക്കചിവന്ത വാനം, സണ്ടക്കോഴി 2, കോണ്ടസ, സച്ചിൻ, ഇക്കയുടെ ശകടം, ലവ് എഫ്.എം എന്നീ സിനിമകളാണ് അപ്പാനി ശരത്ത് അഭിനയിച്ച ചിത്രങ്ങള്‍. തമിഴ് വെബ് സീരിസായ ഓട്ടോ ശങ്കറിലും മുഖ്യകഥാപാത്രത്തെ അവതരിപ്പ് ശ്രദ്ധ നേടുകയുണ്ടായി.

Also Read: 'മോഹൻകുമാർ ഫാൻസി'ൽ അനാർക്കലി നാസർ റിയാലിറ്റി ഷോ മത്സരാര്‍ത്ഥി

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്