ആപ്പ്ജില്ല

രാംഗോപാൽ വ‍ർമ്മയുടെ 'സർക്കാർ മൂന്നാം ഭാഗം' ട്രെയിലർ

ശിവ സേന തലവന്‍ ബാല്‍ താക്കറെയുടെ രാഷ്ട്രീയ ജീവിതത്തില്‍ നിന്നും ഭാഗികമായി

TNN 1 Mar 2017, 8:15 pm
ശിവ സേന തലവന്‍ ബാല്‍ താക്കറെയുടെ രാഷ്ട്രീയ ജീവിതത്തില്‍ നിന്നും ഭാഗികമായി പ്രചോദനം ഉള്‍ക്കൊണ്ട് രം ഗോപാല്‍ വര്‍മ്മ ഒരുക്കുന്ന 'സ‍ർക്കാർ' സീരിസിലെ മൂന്നാം ട്രെയിലർ ഇറങ്ങി. മുറിവേറ്റ സിംഹം കൂടുതൽ അപകടകാരിയാണെന്നാണ് ട്രെയിലറിന്റെ തലവാചകം. രാം ഗോപാല്‍ വര്‍മ്മയുടെ സംവിധാനത്തില്‍ അമിതാഭ് ബച്ചന്‍ സുഭാഷ് നാഗ്രെ എന്ന കരുത്തനായ മറാത്തി രാഷ്ട്രീയ നേതാവിനെ തന്നെ അവതരിപ്പിക്കുകയാണ് ‘സര്‍ക്കാര്‍’ മൂന്നാം ഭാഗത്തിൽ.
Samayam Malayalam sarkar 3 trailer presenting amitabh bachchan the angry old man
രാംഗോപാൽ വ‍ർമ്മയുടെ 'സർക്കാർ മൂന്നാം ഭാഗം' ട്രെയിലർ


അമിതാഭ് ബച്ചന്‍, അഭിഷേക് ബച്ചന്‍ ,കത്രിന കൈഫ്‌ തുടങ്ങിയവര്‍ അഭിനയിച്ച് 2005-ല്‍ പുറത്തിറങ്ങിയ സര്‍ക്കാരും 2008-ല്‍ പുറത്തിറങ്ങിയ അമിതാഭും അഭിഷേകും ഐശ്വര്യ റായിയും ഒന്നിച്ച ‘സര്‍ക്കാര്‍ രാജും’ ബോക്സ് ഓഫീസ് വിജയവും നിരൂപക പ്രശംസയും ഒരേപോലെ സ്വന്തമാക്കിയ ചിത്രങ്ങളാണ്.

വിഖ്യാത സാഹിത്യ സൃഷ്ടിയായ ‘ഗോഡ്ഫാദര്‍’ എന്ന മാറിയോ പ്യൂസോ നോവലില്‍ നിന്നും അടര്‍ത്തിയെടുത്ത ചില ഭാഗങ്ങളും വര്‍മ്മ ഈ ചിത്രങ്ങളില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. അമിത് സാദ്, റോണിത് റോയ്, ജാക്കി ഷ്രോഫ്, മനോജ് ബാജ്പേയ്, യാമി ഗൗതം തുടങ്ങിയവരാണ് മൂന്നാം ഭാഗത്തിലുള്ളത്.

അമിതാഭ് ബച്ചന്‍ തന്റെ കരിയറില്‍ ഏറ്റവും കൂടുതല്‍ തവണ ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുള്ള സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മയാണ് എന്ന് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ‘നിശബ്ദ്’ , ‘ആഗ്’, ‘രണ്’, ‘ഡര്‍ന സരൂരി ഹൈ’ തുടങ്ങി നിരവധി ചിത്രങ്ങളില്‍ ഇരുവരും ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്.


Sarkar 3 Trailer: Presenting Amitabh Bachchan, the Angry Old Man.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്