ആപ്പ്ജില്ല

മഹേഷും ജിംസിയും സൗമ്യയും ഇനി തെലുങ്കിൽ; 'ഉമ മഹേശ്വര ഉഗ്ര രൂപസ്യ' ടീസ‍ർ

മലയാളികളുടെ സ്വന്തം മഹേഷിന്‍റെ പ്രതികാരം ഒരു കോട്ടവും വരുത്താതെ തെലുങ്കിൽ മനോഹരമായി റീമേക്ക് ചെയ്തിട്ടുണ്ടെന്നാണ് ടീസർ സൂചിപ്പിക്കുന്നത്

Samayam Malayalam 21 Feb 2020, 2:20 pm
വളരെ ലളിതമായൊരു പ്രതികാര കഥ, ഒറ്റവാക്കിൽ ഇങ്ങനെ വിശേഷിപ്പിക്കാം 2016ൽ തീയേറ്ററുകളിലെത്തിയ മഹേഷിന്‍റെ പ്രതികാരം എന്ന സിനിമയെ. ഫഹദ് ഫാസില്‍-ദിലീഷ് പോത്തന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ മഹേഷിന്‍റെ പ്രതികാരം മലയാളി പ്രേക്ഷകര്‍ തങ്ങളുടെ മനസ്സിൽ കുടിയിരിത്തിയ ചുരുക്കം ചിത്രങ്ങളിൽ ഒന്നാണ്. ഇപ്പോഴിതാ നാല് വർ‍ഷങ്ങള്‍ക്ക് ശേഷം തെലുങ്കിൽ റീമേക്ക് ചെയ്തിരിക്കുകയാണ്.
Samayam Malayalam umur.


Also Read: ശുഭ് മംഗൾ സ്യാധാ സാവധാൻ സിനിമ റിവ്യൂ

മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ 'മഹേഷിന്റെ പ്രതികാരം' തെലുങ്കിൽ 'ഉമാ മഹേശ്വര ഉഗ്ര രൂപസ്യ'(ഉമുർ) എന്ന പേരിലാണെത്തുന്നത്. ചിത്രത്തിന്‍റെ പുത്തൻ ടീസർ യൂട്യൂബിൽ ശ്രദ്ധ നേടിയിരിക്കുകയാണ്. നടൻ ഫഹദ് ഫാസിലിന്‍റെ കരിയറിൽ ഏറെ ബ്രേക്കായി തീര്‍ന്ന ചിത്രം തമിഴില്‍ 'നിമിര്‍' എന്ന പേരില്‍ സംവിധായകന്‍ പ്രിയദര്‍ശന്‍ റീമേക്ക് ചെയ്തിരുന്നു. ഉദയനിധി സ്റ്റാലിനായിരുന്നു ചിത്രത്തിൽ നായകനായിരുന്നത്.

തമിഴിന് പിന്നാലെ തെലുങ്കിലും ചിത്രമെത്തുമ്പോള്‍ നായകവേഷത്തിലെത്തുന്നത് തെലുങ്ക് നടൻ സത്യദേവാണ്. മഹേഷിന്‍റെ ചാച്ചനായ വിന്‍സെന്‍റ് ഭാവനയെ അവിസ്മരണീയമാക്കിയ നടൻ കെ.എൽ ആന്‍റണിയുടെ വേഷം തെലുങ്കിൽ ചെയ്യുന്നത് പഴയകാല മലയാള നടനായ രാഘവനാണ്.

Also Read: പ്രചരിക്കുന്ന ചിത്രങ്ങള്‍ ആരുടെയോ കുസൃതി; കല്യാണം അടുത്ത മാസമുണ്ടാകുമെന്നും ചെമ്പന്‍ വിനോദ്

ടീസർ പുറത്തിറങ്ങിയതോടെ മഹേഷിന്‍റെ പ്രതികാരത്തിലെ ബ്രില്ല്യൻസൊക്കെ അതേ രീതിയിൽ പകർത്തിയിട്ടുള്ള ചിത്രമായിരിക്കും തെലുങ്കിൽ വരാനൊരുങ്ങുന്നതെന്നും സിനിമാ ഗ്രൂപ്പുകളിൽ ച‍ർച്ചകള്‍ തുടങ്ങിയിട്ടുണ്ട്. ചിത്രത്തിലെ പ്രധാന രംഗങ്ങളിലൊന്നായ മരണവീട്ടിലുള്ള മഹേഷിന്‍റേയും സൗമ്യയുടെയും പ്രണയരംഗങ്ങളൊക്കെ ടീസറിൽ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. വെങ്കിടേഷ് മഹയാണ് സിനിമയുടെ സംവിധാനം. അപ്പു പ്രഭാകര്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നു.

നരേഷ്, സുഹാസ്, ജബ്ബർദാസ്ത് രാമപ്രസാദ്, രവീന്ദ്ര വിജയ് തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. മഹേഷിന്‍റെ പ്രതികാരത്തിന് സംഗീതം ഒരുക്കിയ ബിജിബാല്‍ തന്നെയാണ് തെലുങ്ക് പതിപ്പിന്‍റേയും സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്. എപ്രില്‍ 17നാണ് ചിത്രത്തിന്‍റെ റിലീസ്. ബാഹുബലി നിര്‍മ്മിച്ച അര്‍ക്ക മീഡിയ വര്‍ക്സാണ് ചിത്രത്തിന്‍റെ നിര്‍മ്മാണ നിര്‍വ്വഹണം.

Also Watch :

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്