ആപ്പ്ജില്ല

ആർ എസ് വിമലില്ലാതെ മൊയ്തീന് രണ്ടാം ഭാഗം

ആർ എസ് വിമൽ സംവിധാനം ചെയ്ത എന്നു നിന്‍റെ മൊയ്തീൻ ​എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങുന്നു.

TNN 6 Mar 2016, 5:24 pm
ആർ എസ് വിമൽ സംവിധാനം ചെയ്ത എന്നു നിന്‍റെ മൊയ്തീൻ ​എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങുന്നു. മൊയ്തീൻ- കാഞ്ചമാല പ്രണയത്തിനുപരിയായി സാമൂഹികപ്രവർത്തകനും സിനിമാപ്രേമിയും കായികപ്രേമിയുമായ മൊയ്തീനെയാണ് രണ്ടാം ഭാഗത്തിൽ ചിത്രീകരിക്കുന്നത്. ആദ്യഭാഗത്തിന്‍റെ സംവിധായകൻ ആർ എസ് വിമലാവില്ല രണ്ടാംഭാഗം സംവിധാനം ചെയ്യുക എന്ന പ്രത്യേകതയുമുണ്ട്. മൊയ്തീന്‍റെ സഹോദനായ ബി പി റഷീദാണ് രണ്ടാം ഭാഗത്തിനായി തിരക്കഥയെഴുതുന്നത്. നിർമാണവും റഷീദ് തന്നെയാണ്. ഏഴ് കോടിയാണ് ബജറ്റ്.
Samayam Malayalam second part of ennu ninte moideen on board
ആർ എസ് വിമലില്ലാതെ മൊയ്തീന് രണ്ടാം ഭാഗം


പൃഥ്വിരാജിന്‍റെ പ്രത്യേക താൽപ്പര്യത്തിലാണ് ചിത്രത്തിന്‍റെ രണ്ടാം ഭാഗം ഒരുങ്ങുന്നത്. 2017 മാർച്ചിൽ ചിത്രം തീയറ്ററുകളിലെത്തിക്കാനാണ് പദ്ധതി. എന്നാൽ ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തിൽ നിന്ന് വിമലിനെ ഒഴിവാക്കിയതിന്‍റെ കാരണം വ്യക്തമല്ല. പൃഥ്വിരാജും വിമലും തമ്മിൽ തെറ്റിയതായി അടുത്തിടെ വാർത്തകളും വന്നിരുന്നു. പൃഥ്വിരാജിനെ നായകനാക്കി വിമൽ സംവിധാനം ചെയ്യാനിരുന്ന കർണൻ വേണ്ടെന്ന് വെച്ചതായും റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്