ബോളിവുഡില്‍ സെക്സ് സിനിമകളുടെ കാലം അവസാനിച്ചുവെന്ന് സംവിധായകൻ വിക്രം ഭട്ട്. ''ഇപ്പോള്‍ പഴയതുപോലെ സെക്സ് രംഗങ്ങള്‍ ആളുകള്‍ പ്രതീക്ഷിക്കുന്നില്ല. അതുകൊണ്ടുതന്നെ അവ ഉള്‍പ്പെടുത്തേണ്ട ആവശ്യവുമില്ല. ഇന്റര്‍നെറ്റില്‍ ധാരാളം പോണ് ലഭിക്കും. പിന്നെന്തിനാണ് അത് കാണാന്‍ തിയേറ്ററില്‍ വരേണ്ടത്''? അദ്ദേഹം ചോദിച്ചു. ഒരു പോണ് സൈറ്റില്‍ നിങ്ങള്‍ ആഗ്രഹിക്കുന്നതെല്ലാം നിങ്ങള്‍ക്ക് ലഭിക്കുമെന്നും ഭട്ട് കൂട്ടിച്ചേര്‍ത്തു. നേരത്തെ സിനിമകളില്‍ സെക്സ് ഉള്‍പ്പെടുത്തേണ്ടതിന്റെ ആവശ്യകതയേപ്പറ്റി വാദിച്ചിട്ടുള്ള സംവിധായകനാണ് വിക്രം ഭട്ട്.
സിനിമയില്‍ സെക്സിന്റെ കാലം അവസാനിച്ചു: വിക്രം ഭട്ട്
ബോളിവുഡില്‍ സെക്സ് സിനിമകളുടെ കാലം അവസാനിച്ചുവെന്ന് സംവിധായകൻ വിക്രം ഭട്ട്
TNN 16 Feb 2018, 9:12 pm