ആപ്പ്ജില്ല

ജയറാമിനൊപ്പം പ്രധാന വേഷത്തിൽ സെന്തിൽ രാജാമണിയും

ചിത്രം കണ്ട ജയറാം ആണ് സെന്തിലിനെ ഈ ചിത്രത്തിലേക്ക് നിര്‍ദ്ദേശിച്ചത്.

Samayam Malayalam 24 Nov 2018, 12:07 am
ജയറാമിനെ നായകനാക്കി അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കാൻ സെന്തിൽ രാജാമണിയും. ചാലക്കുടിക്കാരൻ ചങ്ങാതി എന്ന ചിത്രത്തിലെ സെന്തിൽ രാജാമണിയുടെ പ്രകടനം ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ചിത്രത്തിലെ അഭിനയം ശ്രദ്ധേയമായതിനാലാണ് പുതിയ ചിത്രത്തിലേക്ക് അവസരം കിട്ടിയത്. ചിത്രം കണ്ട ജയറാം ആണ് സെന്തിലിനെ ഈ ചിത്രത്തിലേക്ക് നിര്‍ദ്ദേശിച്ചത്.
Samayam Malayalam ജയറാമിനൊപ്പം പ്രധാന വേഷത്തിൽ സെന്തിൽ രാജാമണിയും
ജയറാമിനൊപ്പം പ്രധാന വേഷത്തിൽ സെന്തിൽ രാജാമണിയും


ഗാൻ്റ് ഫാദര്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ പ്രാധാന്യമര്‍ഹിക്കുന്ന ഒറു കഥാപാത്രത്തെയാണ് സെന്തിൽ അവതരിപ്പിക്കുന്നത്. താരം തന്നെയാണ് വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്. ചിത്രത്തിലെ മറ്റുതാരങ്ങളുടെ വിവരങ്ങൾ ലഭ്യമല്ല. ചിത്രം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തു വരുന്നതേയുള്ളൂ. നായിക ആരാണെന്നതും വ്യക്തമല്ല.

ഹസീബ് ഹനീഫ് നിര്‍മ്മിക്കുന്ന ചിത്രത്തിൻ്റെ ഷൂട്ടിംഗ് ഡിസംബര്‍ 12ന് ആലപ്പുഴയില്‍ ആരംഭിക്കും. ആലപ്പുഴയും പരിസര പ്രദേശങ്ങളിലുമായാണ് ചിത്രം പൂര്‍ത്തിയാക്കുക. റഹാ ഇൻ്റര്‍നാഷണല്‍ വിഷുവിന് ചിത്രം തീയേറ്ററിൽ എത്തിക്കും.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്