ആപ്പ്ജില്ല

'നാന്‍ പെറ്റ മകനെ',അഭിമന്യുവിൻ്റെ ജീവിതം അഭ്രപാളിയിൽ

തേങ്ങലടക്കാനാവതെയാണ് അഭിമന്യുവിൻ്റെ മാതാപിതാക്കൾ ലോഞ്ചിൽ പങ്കെടുത്തത്

Samayam Malayalam 22 Sept 2018, 7:22 pm
മഹാരാജാസ് കോളേജിൽ മതതീവ്രവാദികള്‍ കൊലപ്പെടുത്തിയ അഭിമന്യുവിന്‍റെ ജീവിതം വെള്ളിത്തിരയിലേക്ക്. ചിത്രത്തിൻ്റെ രചനയും സംവിധാനവും സജി പാലമേലാണ്. നാന്‍ പെറ്റ മകന്‍ എന്നാണു ചിത്രത്തിന് പേരിട്ടിരിക്കുന്നത്.
Samayam Malayalam Nanpetta makan


ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റ് അണിയറ പ്രവ‍ർത്തക‍ർ പുറത്തു വിട്ടു. വിങ്ങലടക്കാനാവാതെ അഭിമന്യുവിൻ്റെ മാതാപിതാക്കളാണ് സിനിമയുടെ ലോഞ്ചിങ്ങ് നിര്‍വഹിച്ചത്. ഇന്ദ്രന്‍സ്, ലെനിന്‍ രാജേന്ദ്രന്‍,പന്ന്യന്‍ രവീന്ദ്രന്‍ , ലെനിന്‍ രാജേന്ദ്രന്‍ , നടി സരയു, സീനാ ഭാസ്ക്കര്‍ ,വട്ടവടയിലെ ഗ്രാമവാസികള്‍ ,മഹാരാജാസിലെ അഭിമന്യുവിന്‍റെ സഹപാഠികള്‍ എന്നീവ‍ർ സന്നിഹിതരായിരുന്നു. നൂറ്റൊന്നു ചോദ്യങ്ങളിലെ അഭിനയത്തിന് 2012 ലെ മികച്ച ബാല താരത്തിനുള്ള ദേശീയ പുരസ്കാരം നേടിയ മിനോണ്‍ ആണ് അഭിമന്യുവായി എത്തുക.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്