മുംബൈ: സൂപ്പർ സ്റ്റാർ ഷാരൂഖ് ഖാനെ ലോസ് ഏഞ്ചൽസ് വിമാനത്താവളത്തിൽ തടഞ്ഞുവെച്ചപ്പോൾ ദേശസ്നേഹം ഉയർത്തിപ്പിടിക്കാൻ ഷാരൂഖ് ഇന്ത്യയിലേക്ക് മടങ്ങണമായിരുന്നെന്ന് ശിവസേന. അപമാനമുണ്ടായപ്പോൾ അങ്ങനെ ഒരു കടുത്ത തീരുമാനമെടുത്തിരുന്നെങ്കിൽ അത് അമേരിക്കയുടെ മുഖത്തടിക്കുന്നതിന് തുല്യമാകുമായിരുന്നെന്നും ശിവസേന മുഖപത്രമായ സാമ്നയിലെ ലേഖനത്തിൽ പറയുന്നു.
ഇത് മൂന്നാം തവണയാണ് യുഎസിലെ പ്രധാന വിമാനത്താവളങ്ങളിൽ ഷാരൂഖിനെ തടയുന്നത്. എന്നിട്ടും സഹിഷ്ണുതയുള്ള നടൻ വീണ്ടും യുഎസിലേക്ക് പോവുകയാണെന്നും ലേഖനത്തിൽ പരിഹസിക്കുന്നു. ഇത്തരത്തിൽ അപമാനിച്ചാൽ ഇനി യുഎസിൽ കാലുകുത്തില്ലെന്ന് പറയണമായിരുന്നെന്നും ലേഖനത്തിൽ പറയുന്നു.
ഇന്നലെയാണ് പരിശോധനകളുടെ ഭാഗമായി ഷാരൂഖിനെ ലോസ് ഏഞ്ചൽസ് വിമാനത്താവളത്തിൽ തടഞ്ഞുവെച്ചത്. തുടർന്ന് യുഎസ് അസിസ്റ്റന്റ് സ്റ്റേറ്റ് സെക്രട്ടറി നിഷ ബിസ്വാൾ ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു.