ആപ്പ്ജില്ല

ഷാജി എൻ കരുണ്‍ സംവിധാനം ചെയ്യുന്ന 'ഓൾ'

ജയറാം നായകനായെത്തിയ 'സ്വപാന'ത്തിന് ശേഷം ഷാജി എൻ.കരുൺ സംവിധാനം ചെയുന്ന ചിത്രമാണ് 'ഓൾ'

TNN 26 Sept 2016, 12:51 pm
ടി ഡി രാമകൃഷ്‍ണന്‍റെ തിരക്കഥയില്‍ ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ഓള്‍'. 2014 ൽ ജയറാം നായകനായെത്തിയ 'സ്വപാന'ത്തിന് ശേഷം ഷാജി എൻ.കരുൺ സംവിധാനം ചെയുന്ന ചിത്രമാണ് 'ഓൾ'. 'ഗാഥ' എന്ന ചിത്രത്തിന്‍റെ പ്രവർത്തനം ആരംഭിക്കുന്നതായി നേരത്തെ പ്രഖ്യാപിച്ചിരുന്നു.
Samayam Malayalam shaji n karun to direct ol
ഷാജി എൻ കരുണ്‍ സംവിധാനം ചെയ്യുന്ന 'ഓൾ'


കൂട്ട ബലാല്‍സംഗത്തിന് പ്രായപൂര്‍ത്തിയാകുന്നതിനു മുമ്പ് ഇരയാകുന്ന പെണ്‍കുട്ടിയുടെ മനസില്‍, കുടുംബത്തെക്കുറിച്ചും പുരുഷന്‍മാരെക്കുറിച്ചുമുള്ള ചിന്തകളാണ് ചിത്രത്തിന്‍റെ പ്രമേയം. പഴയ ഹിന്ദി സിനിമാ താരം സ്‍മിതാ പാട്ടീലിന്‍റെ മകനെ ഈ സിനിമയിലൂടെ മലയാള സിനിമ രംഗത്ത് അരങ്ങേറ്റം കുറിപ്പിക്കാനാണ് ഷാജി എന്‍ കരുണിന്‍റെ ശ്രമം. ഛായാഗ്രഹണം എം ജെ രാധാകൃഷ്‍ണനും എഡിറ്റിങ് ശ്രീകര്‍ പ്രസാദും നിര്‍വഹിക്കും.

Shaji N Karun all set to direct the new movie 'Ol' based on T.D.Ramakrishnan's story.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്