ആപ്പ്ജില്ല

'തമിഴ് ജനതയെ അപമാനിക്കുന്നു'; വിജയ് സേതുപതിക്കും 800 നും എതിരെ സോഷ്യല്‍ മീഡിയ

ഷെയിം ഓണ്‍ വിജയ് സേതുപതി എന്ന ഹാഷ്ടാഗും 800 ബാന്‍ ചെയ്യണമെന്ന ആവശ്യവും സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. തമിഴ് ജനതയ്ക്കും തമിഴ് സിനിമയ്ക്കും 800 അപമാനമാണെന്ന് വിമര്‍ശകര്‍ പറയുന്നു.

Samayam Malayalam 14 Oct 2020, 11:41 am
ശ്രീലങ്കന്‍ ക്രിക്കറ്റ് ഇതിഹാസം മുത്തയ്യ മുരളീധരന്റെ ജീവിതം സിനിമയാവുകയാണ്. മക്കള്‍സെല്‍വന്‍ വിജയ് സേതുപതിയാണ് ചിത്രത്തില്‍ മുത്തയ്യയാണ് എത്തുന്നത്. 800 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ കഴിഞ്ഞ ദിവസമാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്. 2008 ല്‍ വിരമിക്കുമ്പോള്‍ മുത്തയ്യയുടെ പേരില്‍ 800 ടെസ്റ്റ് വിക്കറ്റുകളായിരുന്നു ഉണ്ടായിരുന്നത്. ഈ ചരിത്രനേട്ടത്തെയാണ് ചിത്രത്തിന്റെ പേരിലേക്ക് കൊണ്ടു വന്നിരിക്കുന്നത്.
Samayam Malayalam 800
'തമിഴ് ജനതയെ അപമാനിക്കുന്നു'; വിജയ് സേതുപതിക്കും 800 നും എതിരെ സോഷ്യല്‍ മീഡിയ


കഴിഞ്ഞ ദിവസം പുറത്തു വന്ന മോഷന്‍ പോസ്റ്റര്‍ ആരാധകരില്‍ പ്രതീക്ഷ ഉണര്‍ത്തുന്നതാണ്. മുരളീധരന്റെ ജീവിതത്തില്‍ നടന്ന, അധികമാരും അറിയാതിരുന്ന പല സംഭവങ്ങളും അക്കാലത്ത് ശ്രീലങ്കയില്‍ സംഭവിച്ച കാര്യങ്ങളുമെല്ലാം സിനിമയില്‍ ഉണ്ടാകുമെന്നാണ് മോഷൻ്‍ പോസ്റ്റര്‍ നല്‍കുന്ന സൂചന. പോസ്റ്ററില്‍ മുരളീധരനുമായുള്ള വിജയ് സേതുപതിയുടെ അവിശ്വസനീയമായ സാമ്യതയും ചര്‍ച്ചയായി മാറിയിട്ടുണ്ട്.

Also Read: ഈ അവാർഡ് സദാചാര പ്രചാരണത്തിലൂടെ 'ഇല്ലാതാക്കിക്കളയും' എന്ന് നെഗളിക്കുന്ന എല്ലാവർക്കുമുള്ള മറുപടി; വൈറലായി കനി കുസൃതി പങ്കുവെച്ച കുറിപ്പ്!

അതേസമയം, 800 ചിത്രത്തിനെതിരേയും വിജയ് സേതുപതിക്കെതിരേയും സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം ശക്തമായ വിമര്‍ശനവുമായി എത്തിയിട്ടുണ്ട്. സിംഹളര്‍ ഭൂരിപക്ഷമുള്ള ശ്രീലങ്കന്‍ സര്‍ക്കാര്‍ തമിഴ് വംശജരോട് കാണിക്കുന്ന ക്രൂരതകള്‍ ചൂണ്ടിക്കാണിച്ചാണ് വിമര്‍ശനം. അങ്ങനെയുള്ളൊരു രാജ്യത്തെ പ്രതിനിധീകരിക്കുന്ന മുത്തയ്യയുടെ ജീവിതകഥയില്‍ അഭിനയിക്കുന്നത് ശരിയല്ലെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു.

പിന്നാലെ ഷെയിം ഓണ്‍ വിജയ് സേതുപതി എന്ന ഹാഷ്ടാഗും 800 ബാന്‍ ചെയ്യണമെന്ന ആവശ്യവും സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. തമിഴ് ജനതയ്ക്കും തമിഴ് സിനിമയ്ക്കും 800 അപമാനമാണെന്ന് വിമര്‍ശകര്‍ പറയുന്നു. അതേസമയം, സംഭവത്തില്‍ 800 നേയും വിജയ് സേതുപതിയേയും അനുകൂലിച്ചും നിരവധി പേര്‍ രംഗത്ത് എത്തിയിട്ടുണ്ട്.

Also Read: അഹാനയ്ക്ക് പിറന്നാൾ സമ്മാനവുമായി 'നാൻസി റാണി' ടീം; ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതാ!

മുത്തയ്യ മുരളീധരന്‍ തമിഴ് വംശജനാണെന്നും അത് അദ്ദേഹം തന്നെ തുറന്നു പറഞ്ഞിട്ടുണ്ടെന്നും ചിത്രത്തെ അനുകൂലിക്കുന്നവര്‍ ചൂണ്ടിക്കാണിക്കുന്നു. രാജ്യത്ത് 1977 ല്‍ നടന്ന കലാപത്തിന്റെ ഇരയാണ് താനെന്നും മുത്തയ്യ തുറന്നു പറഞ്ഞിട്ടുണ്ടെന്ന് ഇക്കൂട്ടര്‍ പറയുന്നു. എംഎസ് ശ്രീപതിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മൂവി ട്രെയിന്‍ മോഷൻ്‍ പിക്ചേഴ്സും വിവേക് രംഗാചാരിയുമാണ് നിര്‍മ്മാണം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്