ആപ്പ്ജില്ല

സൗബിൻ, ഷെയ്ൻ, ജോജു ചിത്രം 'വലിയ പെരുന്നാള്‍' ഫസ്റ്റ് ലുക്ക് പോസ്റ്റർ

'കുമ്പളങ്ങി നൈറ്റ്സി'ന് ശേഷം സൗബിനും ഷെയ്നും ഈ ചിത്രത്തിലൂടെ വീണ്ടും ഒന്നിക്കുകയാണ്. ജോജു ജോര്‍ജ്ജാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

Samayam Malayalam 5 Apr 2019, 8:30 pm
നടന്മാരായ ജോജുവും സൗബിനും ഷെയ്നും ഒന്നിക്കുന്ന 'വലിയ പെരുന്നാളി'ൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ആദ്യ ദിനം തന്നെ സോഷ്യൽ മീഡിയയിൽ പോസ്റ്റര്‍ വൈറലായിരിക്കുകയാണ്. 'കുമ്പളങ്ങി നൈറ്റ്സി'ന് ശേഷം സൗബിനും ഷെയ്നും ഈ ചിത്രത്തിലൂടെ വീണ്ടും ഒന്നിക്കുകയാണ്. ജോജു ജോര്‍ജ്ജാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
Samayam Malayalam Valiya Perunnal 1




അൻവര്‍ റഷീദ് നിര്‍മ്മിക്കുന്ന ചിത്രം നവാഗതനായ ഡിമൽ ഡെന്നിസാണ് സംവിധാനം ചെയ്യുന്നത്.
സംവിധായകനായി തുടങ്ങിയ അൻവർ റഷീദ് നിർമ്മാതാവെന്ന നിലയിലും പ്രശസ്തനാണ്. പ്രേമം, ബാംഗ്ലൂർ ഡേയ്സ് എന്നീ ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയത് അൻവർ റഷീദിൻ്റെ പ്രൊഡക്ഷൻ ബാനറിലായിരുന്നു.

അഞ്ചു വർഷത്തോളം സംവിധാനത്തിൽ നിന്ന് മാറി നിന്ന ശേഷമാണ് അൻവർ റഷീദ് ഫഹദിനെ നായകനാക്കി ട്രാൻസ് സംവിധാനം ചെയ്യുന്നത്.ഇതിന് പിന്നാലെയാണ് പുതിയ ചിത്രവുമായ 'വലിയ പെരുന്നാളു'മായി അൻവർ റഷീദ് രംഗത്തെത്തുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്