ആപ്പ്ജില്ല

ഷാരൂഖ് കണ്ടെത്തി തന്‍റെ യഥാർത്ഥ ഫാനിനെ

ഷാരൂഖ് ഖാൻ നായകനായി എത്തുന്ന പുതിയ ചിത്രം ഫാനിന്റെ ട്രെയിലർ തരംഗമാകുകയാണ്. ഒരു ആരാധകനും സൂപ്പർതാരവും തമ്മിലുള്ള പോരാട്ടമാണ് ചിത്രത്തിന്‍റെ പ്രമേയം. എന്നാൽ സാക്ഷാൽ ഷാരൂഖ് ഖാനിനെ തന്നെ ഞെട്ടി

Samayam Malayalam 8 Mar 2016, 8:56 pm
ഷാരൂഖ് ഖാൻ നായകനായി എത്തുന്ന പുതിയ ചിത്രം ഫാനിന്റെ ട്രെയിലർ തരംഗമാകുകയാണ്. ഒരു ആരാധകനും സൂപ്പർതാരവും തമ്മിലുള്ള പോരാട്ടമാണ് ചിത്രത്തിന്‍റെ പ്രമേയം. എന്നാൽ സാക്ഷാൽ ഷാരൂഖ് ഖാനിനെ തന്നെ ഞെട്ടിച്ചുകൊണ്ട് ഒരു യഥാർത്ഥ ഫാൻ ചിത്രത്തിന്‍റെ ട്രെയിലർ തന്‍റെ മുഖം ചേർത്ത് എഡിറ്റ് ചെയ്തു. ശിവം എന്ന ഈ യുവാവ് 60 മണിക്കൂറെടുത്താണ് വിഷ്വൽ ഇഫക്ട്സൊക്കെ കൊടുത്ത് ഇത് ചെയ്തെടുത്തത്.
Samayam Malayalam sharukh find his real fan
ഷാരൂഖ് കണ്ടെത്തി തന്‍റെ യഥാർത്ഥ ഫാനിനെ


പ്രചോദനമായ ഷാരൂഖിന് വേണ്ടിയാണ് ഈ ഫാൻ മെയ്ഡ് ട്രെയിലർ എന്നുപറഞ്ഞ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതോടെ സംഭവം ഹിറ്റായി. സാക്ഷാൽ ഷാരൂഖ് ഖാൻ ഇതുകണ്ടതോടെ തന്‍റെ ഉടമസ്ഥതയിലുള്ള വിഎഫ്എക്സ് സ്റ്റുഡിയോ ടീമിൽ ശിവത്തിന് ജോലി വാഗ്ദാനം ചെയ്തിരിക്കുകയാണ്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്