ആപ്പ്ജില്ല

'96' ന്‍റെ തെലുങ്ക് റീമേക്ക്: ചിത്രത്തിന് പേര് 'ജാനു', ടീസർ ഇറങ്ങി

96 സിനിമ ഒരുക്കിയ സി. പ്രേം കുമാർ തന്നെയാണ് ജാനു എന്നു പേരിട്ടിരിക്കുന്ന തെലുങ്ക് റീമേക്കും ഒരുക്കുന്നതെന്നതിനാൽ ഏറെ പ്രതീക്ഷയിലാണ് ആരാധകർ, കന്നഡ പതിപ്പ് 99 വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല

Samayam Malayalam 10 Jan 2020, 5:32 pm

ഹൈലൈറ്റ്:

  • സാമന്തയാണ് ജാനുവായെത്തുന്നത്
  • കുട്ടി ജാനുവായി 96-ലെ ഗൗരി കിഷനുമുണ്ട്
  • ഷർവാനന്ദ് ആണ് വിജയ് സേതുപതി അവതരിപ്പിച്ച വേഷത്തിൽ
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam jaanu
വിജയ് സേതുപതിയും തൃഷയും അഭിനയിച്ച് തമിഴിൽ സൂപ്പർഹിറ്റായി മാറിയ '96'ന്‍റെ തെലുങ്ക് റീമേക്ക് ടീസർ പുറത്തിറങ്ങി. ഷര്‍വാനന്ദും സാമന്തയുമാണ് ചിത്രത്തില്‍ പ്രധാന താരങ്ങളായെത്തിയിരിക്കുന്നത്. തമിഴ് ചിത്രം ഒരുക്കിയ സി. പ്രേംകുമാര്‍ തന്നെയാണ് തെലുങ്ക് പതിപ്പും സംവിധാനം ചെയ്തിരിക്കുന്നത്. 96-ൽ കുട്ടി ജാനുവായി എത്തിയ ഗൗരി കിഷൻ ഇത്തവണയും ചിത്രത്തിലുണ്ട്. 'ജാനു' എന്നാണ് 96 തെലുങ്ക് പതിപ്പിന് നൽകിയിരിക്കുന്ന പേര്.
Also Read: കാഴ്ച നഷ്ടപ്പെട്ട ആരാധികയെ ചേര്‍ത്ത് നിര്‍ത്തി പൃഥ്വി; അഭിമാനത്തോടെ ആരാധകര്‍!

തമിഴിൽ സംഗീതം ഒരുക്കിയ ഗോവിന്ദ് വസന്ത തന്നെയാണ് ജാനുവിനും സംഗീതമൊരുക്കിയിരിക്കുന്നത്. 96ന്‍റെ കന്നഡ പതിപ്പ് കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയിയിരുന്നു. 99 എന്ന് പേരിട്ടിരുന്ന ചിത്രത്തിൽ ഗണേഷും ഭാവനയുമായിരുന്നു മുഖ്യവേഷങ്ങളിൽ എത്തിയിരുന്നത്.

Also Read: 'ചില ചെക്കന്മാര്‍ വന്ന് തോളില്‍ കെെ വെക്കാന്‍ ശ്രമിക്കും, അതിഷ്ടമല്ല'; തുറന്നടിച്ച് നമിത

പത്താം ഗ്ലാസ് ബാച്ചിന്‍റെ പൂര്‍വ്വവിദ്യാർഥി സംഗമവും അതേ തുടര്‍ന്ന് സംഭവിക്കുന്ന ചില കാര്യങ്ങളുമൊക്കെയായിരുന്നു 96 എന്ന ചിത്രത്തിന്‍റെ പ്രമേയം. പ്രേക്ഷകരും നിരൂപകരും ഒരുപോലെ ഏറ്റെടുത്ത ചിത്രം ഹിറ്റ് ചാര്‍ട്ടിൽ ഇടം നേടിയിരുന്നു. ചിത്രത്തിലെ ഗാനങ്ങളും ഏറെ വൈറലായിരുന്നു.

Also Watch :

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്