ആപ്പ്ജില്ല

'കുറ്റം പറയുന്നവൻ്റെ വായ നമ്മ അടപ്പിക്കും': 'ഷിബു'വിൻ്റെ ട്രെയിലറെത്തി

ഹാസ്യത്തിന്‍റെ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന സിനിമയില്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പുതുമുഖമായ കാര്‍ത്തിക് രാമകൃഷ്ണനാണ്. ''ഞാന്‍ പ്രകാശനി''ലൂടെ ശ്രദ്ധേയയായ അഞ്ജു കുര്യന്‍ ആണ് ഷിബുവിന്‍റെ നായിക. ഡോ.കല്യാണി എന്ന വേഷത്തിലാണ് അഞ്ജു അഭിനയിക്കുന്നത്.

Samayam Malayalam 4 Jun 2019, 11:30 am
സിനിമയ്ക്കുള്ളിലൊരു സിനിമാക്കഥ പറയുന്ന ‘ഷിബു’വിൻ്റെ ട്രെയിലറെത്തി. ദിലീപ് ഫാനായ ഒരു സിനിമാ പ്രേമിയുടെ കഥയാണ് ചിത്രം പറയുന്നത്. സത്യന്‍ അന്തിക്കാട് സിനിമകളുടെയും ലാല്‍ ജോസ് സിനിമകളുടെയുമൊക്കെ ആരാധകനായ നായകന്‍ സിനിമ പഠിക്കുന്നതും അതിനിടയില്‍ ഉണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളും പ്രണയവുമൊക്കെയാണ് ഷിബുവിന്‍റെ പ്രമേയം. ജൂൺ 28ന് ചിത്രം തീയേറ്ററുകളിലെത്തും
Samayam Malayalam കുറ്റം പറയുന്നവൻ്റെ വായ നമ്മ അടപ്പിക്കും: ഷിബുവിൻ്റെ ട്രെയിലറെത്തി
'കുറ്റം പറയുന്നവൻ്റെ വായ നമ്മ അടപ്പിക്കും': 'ഷിബു'വിൻ്റെ ട്രെയിലറെത്തി


ഹാസ്യത്തിന്‍റെ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന സിനിമയില്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പുതുമുഖമായ കാര്‍ത്തിക് രാമകൃഷ്ണനാണ്. ''ഞാന്‍ പ്രകാശനി''ലൂടെ ശ്രദ്ധേയയായ അഞ്ജു കുര്യന്‍ ആണ് ഷിബുവിന്‍റെ നായിക. ഡോ.കല്യാണി എന്ന വേഷത്തിലാണ് അഞ്ജു അഭിനയിക്കുന്നത്.

'32ാം അദ്ധ്യായം 23ാം വാക്യം' എന്ന ചിത്രമൊരുക്കിയിട്ടുള്ള അര്‍ജുൻ,ഗോകുൽ എന്നിവര്‍ ചേര്‍ന്നാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. സലിംകുമാര്‍, ബിജു കുട്ടന്‍, അല്‍താഫ് സലിം, ഹരിത നായര്‍ തുടങ്ങിയവര്‍ ചിത്രത്തിലെ മറ്റ് പ്രധാനപ്പെട്ട കഥാപാത്രങ്ങള്‍. ഹാപ്പി വെഡ്ഡിംഗ് എന്ന സിനിമയ്ക്കായ് തിരക്കഥയൊരുക്കിയ പ്രണീഷ് വിജയനാണ് ഷിബുവിനായും തിരക്കഥയൊരുക്കിയിരിക്കുന്നത്. ആനന്ദം എന്ന സിനിമയ്ക്ക് സംഗീത സംവിധാനം നിര്‍വ്വഹിച്ച സച്ചിന്‍ വാര്യരാണ് സംഗീതസംവിധാനം. സജിത് പുരുഷന്‍ ആണ് ഛായാഗ്രാഹകന്‍. കാര്‍ഗൊ സിനിമാസാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്