ഹ്രസ്വ ചിത്രം ‘ഇളം പച്ച’ നവമാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നു. അനിഷ് ഉറുമ്പിലാണ് രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ശിശുദിനത്തോടനുബന്ധിച്ച് വഴിത്തല ശാന്തിഗിരി കോളേജ് സോഷ്യൽവർക്ക് ഡിപ്പാർട്ട്മെന്റിന്റെ സഹകരണത്തോടെയാണ് ഈ ഹ്രസ്വചിത്രം ഒരുക്കിയിരിക്കുന്നത്. നടൻ ദിലീപാണ് ഈ ഹ്രസ്വചിത്രത്തിന്റെ ആദ്യ പ്രദര്‍ശനോദ്ഘാടനം നിര്‍വഹിച്ചത്.
പ്രകൃതിയെ സ്വന്തം അനുഭവത്തിലൂടെ തിരിച്ചറിയുന്ന പെണ്‍കുട്ടിയിലൂടെയാണ് കഥാഗതി വികസിക്കുന്നത്. നേഹ ആൻ ആൽബർട്ടാണ് ദിയ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. 20 മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിൽ വിനീത് ശ്രീനിവാസൻ പാടി അഭിനയിക്കുന്നുണ്ട്. വിദ്യാഭ്യാസ മന്ത്രി പ്രൊഫ.രവീന്ദ്രനാഥ്, മുൻ മന്ത്രി പി.ജെ ജോസഫ്, മിയ, സീമാ ജീ. നായർ എന്നിവർ ഈ ഹ്രസ്വ ചിത്രത്തില്‍ സന്ദേശവുമായെത്തുന്നു. ഡോ. അമൽ കെ.എസ്, പത്മൻ കലൂർക്കാട്, മേഘ അനീഷ്, ജോമോൾ എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു.
Short film Ilampacha seeking attention from Public