ആപ്പ്ജില്ല

പാക് നടനെ നായകനാക്കി സിനിമ: വാര്‍ത്ത ശ്യാം ബെനഗല്‍ തള്ളി

ശത്രുരാജ്യങ്ങളിലൂടെ സഞ്ചരിക്കുന്ന രണ്ട് സംഗീതജ്ഞരുടെ കഥപറയുന്ന ‘യെ രാസ്തെ ഹെ പ്യാര്‍ കാ’ എന്ന തന്‍റെ ചിത്രം ശ്യാം നിര്‍മിക്കുമെന്ന് ഹര്‍ഷ് നാരായണ്‍ അവകാശപ്പെട്ടിരുന്നു

TNN 16 Oct 2016, 11:01 am
മുംബൈ: പാക് നടന്‍ ഫവദ് ഖാനെ നായകനാക്കി സിനിമയെടുക്കുന്നെന്ന വാര്‍ത്ത പ്രമുഖ നിര്‍മാതാവും സംവിധായകനുമായ ശ്യാം ബെനഗല്‍ നിഷേധിച്ചു. ശത്രുരാജ്യങ്ങളിലൂടെ സഞ്ചരിക്കുന്ന രണ്ട് സംഗീതജ്ഞരുടെ കഥപറയുന്ന ‘യെ രാസ്തെ ഹെ പ്യാര്‍ കാ’ എന്ന തന്‍റെ ചിത്രം ശ്യാം നിര്‍മിക്കുമെന്ന് ഹര്‍ഷ് നാരായണ്‍ അവകാശപ്പെട്ടിരുന്നു. ഇന്ത്യ-പാക് ബന്ധം പ്രമേയമാക്കിയുള്ള ചിത്രത്തില്‍ ഫവദ് ഖാന്‍ മുഖ്യ വേഷത്തില്‍ എത്തുമെന്നും നാരായണ്‍ വ്യക്തമാക്കിയിരുന്നു.
Samayam Malayalam shyam benegal is not producing an indo pak film with fawad khan
പാക് നടനെ നായകനാക്കി സിനിമ: വാര്‍ത്ത ശ്യാം ബെനഗല്‍ തള്ളി


ഉറി ഭീകരാക്രമണ പശ്ചാത്തലത്തില്‍ പാക് നടീനടന്മാര്‍ക്കും സാങ്കേതികവിദഗ്ധര്‍ക്കും സിനിമാ നിര്‍മാതാക്കളുടെ സംഘടനയുടെ അപ്രഖ്യാപിത വിലക്കുണ്ടായിരുന്നു. ഇത് നിലനില്‍ക്കെ നാരായണിന്‍െറ പ്രസ്താവന വിവാദത്തിന് വഴിവെച്ചിരുന്നു.

ഇന്ത്യ-പാക് ബന്ധം പ്രോത്സാഹിപ്പിക്കുന്ന സിനിമ നിര്‍മ്മിക്കാന്‍ തനിക്ക് ഉദ്ദേശ്യമില്ലന്ന് ശ്യാം ബെനഗല്‍ വ്യക്തമാക്കി. തന്‍െറ പ്രശസ്തി മുതലെടുത്ത് ശ്രദ്ധനേടാനാണ് ഹര്‍ഷ് നാരായണ്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം.

തനിക്ക് താല്‍പര്യമുള്ള വിഷയങ്ങള്‍ പ്രമേയമാക്കി മാത്രമേ താൻ സിനിമ നിര്‍മ്മിക്കാറുള്ളൂ. അതിനായുള്ള തിരക്കഥ താന്‍ തന്നെയാണ് എഴുതാറെന്നും മറ്റുള്ളവരുടേത് സ്വീകരിക്കാറില്ലെന്നും ശ്യാം. ഒരിക്കല്‍ സംസാരിച്ചവെന്ന ഒറ്റക്കാരണത്താലാണ് ഹര്‍ഷ് തന്‍െറ പ്രശസ്തിയെ മുതലെടുക്കുന്നതെന്നും അദ്ദേഹം.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്