ആപ്പ്ജില്ല

സിനിമയിൽ മറ്റൊരു ചരിത്രമായി മാറാനൊരുങ്ങി 'സൂഫി'; കൂടുതൽ അണിയറ വിശേഷങ്ങൾ അറിയണ്ടേ?

ഈ ചിത്രത്തിനായി ഇന്ത്യൻ സിനിമയിലെ പ്രമുഖർ പ്രതിഫലം പോലും നോക്കാതെയാണ് ഒന്നിക്കുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ പത്രക്കുറിപ്പിലൂടെ വ്യക്തമാക്കുന്നുണ്ട്, കൂടുതൽ വിശേഷങ്ങൾ ചുവടെ!

Samayam Malayalam 23 Feb 2020, 7:11 pm
മലയാള സിനിമയിലേക്ക് വേറിട്ട പ്രമേയവുമായി നിരവധി ചെറുപ്പക്കാരാണ് 2020ൽ എത്താനൊരുങ്ങുന്നത്. നവാഗതനായ സാബിർ അബ്ബാസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സൂഫി എന്ന ചിത്രം അണിയറയിൽ പുരോഗമിക്കുകയാണ്. വൈറ്റ് പേപ്പർ ഫിലിമോട്ടോഗ്രാഫിയും കക്ഷി മത രാഷ്ട്രീയ ഭേദമന്യേയുള്ള കലാകാരന്മാരുടെ കൂട്ടായ്മയായ എൽക്ക (Ethnic Lawn for Creative Artist) യും ചേർന്നാണ് സൂഫി എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിർമിക്കുന്നത്. ഇന്ത്യൻ സിനിമയിലെ പ്രമുഖർ പ്രതിഫലം പോലും നോക്കാതെ ഈ ചിത്രത്തിനായി ഒന്നിക്കുന്നുവെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു. മലയാളത്തിലെ യുവകഥാകൃത്തുക്കളിൽ ശ്രദ്ധേയനായ കെ.പ്രദീപ് ആണ് ചിത്രത്തിനായി സംഭാഷണം എഴുതുന്നത്.
Samayam Malayalam സിനിമയിൽ മറ്റൊരു ചരിത്രമായി മാറാനൊരുങ്ങി സൂഫി; കൂടുതൽ അണിയറ വിശേഷങ്ങൾ അറിയണ്ടേ?


Also Read: ക്ഷണിക്കാത്ത വിവാഹത്തിന് എത്തിയ പ്രശ്നക്കാരനായ സുഹൃത്ത് ഒപ്പിക്കുന്ന 'ചിരി'!; സിനിമാക്കുടുംബത്തിൽ നിന്നും മറ്റൊരു നായകൻ കൂടി!

ചിത്രത്തിൽ പുതുമുഖ താരം ദിയ രാകേഷിനോടൊപ്പം മലയാളത്തിലെയും തമിഴിലെയും പ്രശസ്തർ ചിത്രത്തിനായി അണി നിരക്കുന്നുണ്ട്. യഥാർത്ഥ സംഭവകഥയാണ് ചിത്രം പറയുന്നത്. മാജിക്കൽ റിയലിസം എന്ന സങ്കേതത്തിലൂടെ സഞ്ചരിക്കുന്ന കഥയാണ് സൂഫി. ഡാവിഞ്ചി, ഹാതിം, സുദർശന, ജോർജ്, അനൂപ് എന്നിവരോടൊപ്പം ഇന്ത്യൻ സിനിമയിലെ ഒരു പ്രമുഖ താരം അതിഥി വേഷത്തിൽ എത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്. "അയാൻ" എന്ന പൂവൻ കോഴിയോടൊപ്പം പക്ഷികളും പൂക്കളും ചിത്രത്തിൽ കഥാപാത്രങ്ങളാകുന്നുണ്ട്.

ദേശീയ പുരസ്ക്കാര ജേതാവായ സി.എസ്.പ്രേംകുമാർ ആണ് ചിത്രത്തിന്റെ എഡിറ്റർ. ലൂസിഫർ, കുഞ്ഞാലിമരയ്ക്കാർ എന്നീ സിനിമകളുടെ വസ്ത്രാലങ്കാരം നിര്‍വ്വഹിച്ച സുജിത് സുധാകർ ആണ് സൂഫിയ്ക്കായി വസ്ത്രാലങ്കാരം നിർവ്വഹിക്കുന്നത്. സംവിധായകൻ സാബിർ അബ്ബാസും ആഷി വടകരയും ചേര്‍ന്നാണ് ചിത്രത്തിൻ്റെ ഗാന രചന നിര്‍വ്വഹിക്കുന്നത്. സിബു സുകുമാരൻ ആണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം ഒരുക്കുന്നത്. സിയാ ഉൾഹഖ്, ഹാഷിം റഹ്മാൻ എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങൾ ആലപിക്കുന്നത്.

Also Read: ബുര്‍ഖ ധരിച്ചത് മകളുടെ സ്വാതന്ത്ര്യം, പറ്റുമെങ്കില്‍ ഞാനും ധരിക്കുമായിരുന്നു: എ.ആര്‍ റഹ്മാന്‍

പ്രശസ്ത കലാസംവിധായകൻ സാബു സിറിളിന്റെ ശിഷ്യൻ രാജേഷ് പട്ടാമ്പി ഈ ചിത്രത്തിലൂടെ സ്വതന്ത്ര കലാസംവിധായകനാകുന്നു എന്ന പ്രത്യേകതയുമുണ്ട്. സിങ്ക് സിനിമാസ് സൗണ്ട് ഡിസൈൻ ചെയ്യുന്ന ചിത്രത്തിന്റെ സൗണ്ട് ഡിസൈനർ ആയി പ്രവര്‍ത്തിക്കുന്നത് അരവിന്ദ് മേനോൻ ആണ്. ബില്ല സീരീസ് ചിത്രങ്ങൾക്കായും കെ.ഒടു, 465 എന്ന ചിത്രത്തിനായും ക്യാമറ ചലിപ്പിച്ച ഫിലിപ്പ്.ആർ.സുന്ദർ ആണ് ഈ ചിത്രത്തിനായി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ഇപ്പോൾ ഹോളിവുഡ് ചിത്രമായ വിച്ച് വേ ഈസ് അപ്പ് (which way is up) ന്റെ ഛായാഗ്രഹകനായി പ്രവര്‍ത്തിക്കുകയാണ് ഫിലിപ്പ്. കോഴിക്കോടും വടകരയിലുമായാണ് ചിത്രത്തിൻ്റെ ഷൂട്ടിങ് നടക്കുക.

മലയാളത്തോടൊപ്പം തമിഴിലും സൂഫി പ്രദർശനത്തിന് എത്തും. മുഴുനീള സിനിമയിൽ മാജിക്കൽ റിയലിസം ഉപയോഗിക്കുന്നത് സിനിമാ ചരിത്രത്തിൽ തന്നെ അപൂർവ്വമാണെന്ന് അണിയറ പ്രവര്‍ത്തകര്‍ വാദമുന്നയിക്കുന്നുണ്ട്. ചീഫ് അസ്സോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിക്കുന്നത് അജുനന്ദനും പി.ആർ.ഓ നിര്‍വ്വഹിക്കുന്നത് എ.എസ്.ദിനേശുമാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്