ആപ്പ്ജില്ല

ലോക്ക് ഡൗൺ കാലത്തെ ജീവിതം പ്രമേയമാക്കി 'റൂട്ട്മാപ്പ്' വരുന്നു

കൊറോണക്കാലത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ചില ജീവിതങ്ങൾ കടന്നുപോകുന്ന സംഭവങ്ങളിലൂടെയാണ് സിനിമയുടെ കഥ പുരോഗമിക്കുന്നത്

Samayam Malayalam 26 Dec 2020, 6:37 pm
കൊവിഡ് ലോക്ക് ഡൗൺ പശ്ചാത്തലമാക്കി സൂരജ് സുകുമാർ നായർ സംവിധാനം ചെയ്യുന്ന 'റൂട്ട്മാപ്പ്' ചിത്രീകരണം പൂർത്തിയായി. കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് തിരുവനന്തപുരത്തും ചെന്നൈയിലുമായിട്ടാണ് ചിത്രീകരണം പൂർത്തീകരിച്ചത്.
Samayam Malayalam routmap.


Also Read: വനിതാ ഗായകരെ ലക്ഷ്യമിട്ട് തന്‍റെ പേരിൽ ചിലർ നടത്തുന്ന തട്ടിപ്പുകളെ കുറിച്ച് ഷാൻ റഹ്മാൻ

ആനന്ദ് മന്മഥൻ, ഷാജു ശ്രീധർ, നോബി, സിൻസീർ, ശ്രുതി റോഷൻ, നാരായണൻ കുട്ടി,സുനിൽ സുഗത, ജോസ്, സജീർ സുബൈർ, ലിൻഡ, അപർണ, ഭദ്ര, ഗോപു കിരൺ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച സിനിമ ഒരു ഫ്ലാറ്റിനുള്ളിൽ കൊവിഡ് കാലത്ത് നടക്കുന്ന കഥയാണ് വിഷയമാക്കിയിരിക്കുന്നത്.

Also Read: നീ വന്നിട്ടേ ചാകൂ...; തന്റെ മരണം ദു:സ്വപ്നം കണ്ട കനിയോട് അനില്‍ അന്ന് പറഞ്ഞത്

ആഷിഖ് ബാബു ഛായാഗ്രഹണവും കൈലാഷ് എസ് ഭവൻ എഡിറ്റിംഗും നിർവഹിച്ചിരിക്കുന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നത് പ്രശാന്ത് കർമയും അശ്വിൻ വർമയും ചേർന്നാണ്. തിരക്കഥയൊരുക്കിയത് അരുൺ കായംകുളമാണ്. പദ്മശ്രീ മീഡിയ ഹൗസിൻ്റെ ബാനറിൽ ശബരി നാഥാണ് ചിത്രം നിർമിച്ചിരിക്കുന്നത്. കൊവിഡ് നിയന്ത്രങ്ങൾ മാറിയ ശേഷം തീയറ്ററുകൾ തുറക്കുന്നതനുസരിച്ച് മാർച്ച് അവസാനത്തോടെ ചിത്രം തീയറ്ററുകളിൽ തന്നെ പുറത്തിറക്കാനാണ് തീരുമാനമെന്ന് അണിയറപ്രവർത്തകര്‍ അറിയിച്ചിരിക്കുകയാണ്.

Also Watch :

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്