''ഞാനേ അങ്ങോട്ട് നോക്കി നിക്കാ...നീ ജസ്റ്റൊന്ന് ചേട്ടാന്ന് വിളിച്ചേ...''തിയറ്ററുകളെ പൊട്ടിചിരിപ്പിച്ച 'കുമ്പളങ്ങി നൈറ്റ്സി'ലെ രസകരമായ ഈ സീന്‍ മികച്ച നടനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്ക്കാരം നേടിയ സൗബിന് അഭിനന്ദനങ്ങളുമായി 'ഹാപ്പി സജി' എന്നെഴുതി പുറത്തിറക്കിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ഷൈന്‍ നിഗം അവതരിപ്പിക്കുന്ന ബോബി എന്ന കഥാപാത്രം തനിക്ക് ഒരു പെൺകുട്ടിയെ ഇഷ്ടമാണെന്നും പെണ്ണ് ചോദിക്കാൻ വരണമെന്നും പറയുമ്പോഴാണ് സൗബിൻ അവതരിപ്പിക്കുന്ന കഥാപാത്രമായ സജിയുടെ ഈ രസകരമായ രംഗം. 'മുതലെടുക്കാൻ നോക്കണേണാ സജീ' എന്നു പറഞ്ഞാണ് അപ്പോള്‍ ബോബിയുടെ പ്രതികരണം. ശേഷം തന്നെ ചേട്ടാ എന്ന് ബോബി വിളിക്കുമ്പോള്‍ സജി നിര്‍ത്താതെ ചിരിക്കുന്ന ചിരിയാണ് പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുന്നത്. ഇതിൽ ചേട്ടാ എന്ന് വിളിക്കുന്നതിന് പകരം ഇനി ബെസ്റ്റ് ആക്ടറെ എന്നാക്കണം എന്നാണ് പ്രേക്ഷകര്‍ കമന്റ് ചെയ്തിരിക്കുന്നത്.
'സുഡാനി ഫ്രം നൈജീരിയ' എന്ന ചിത്രത്തിലെ അഭിനയത്തിനാണ് സൗബിന് പുരസ്ക്കാരം നേടിയത്. കുമ്പളങ്ങിയിൽ അഭിനയിച്ച സൗബിനും അണിയറപ്രവര്‍ത്തകരായ ജയദേവൻ ചക്കാടത്ത്(ബെസ്റ്റ് സൗണ്ട് ഡിസൈൻ), റോണെക്സ് സേവര്‍(ബെസ്റ്റ് മേക്കപ്പ് ആര്‍ട്ടിസ്റ്റ്), സമീറ സനീഷ്(ബെസ്റ്റ് കോസ്റ്റ്യൂം ഡിസൈനര്‍) എന്നിവര്‍ക്കും ഇക്കുറി വിവിധ സിനിമകളിൽ നിന്നായി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. ഇവരേയും അഭിനന്ദിച്ചുകൊണ്ടാണ് വീഡിയോ പുറത്തിറങ്ങിയിരിക്കുന്നത്.