ആപ്പ്ജില്ല

സൗബിന്‍ ഷാഹിറിന്‍റെ 'പറവ'; ദുൽഖ‍‍‍ര്‍ നായകൻ; ഫസ്റ്റ്‍‍ലുക്ക് പോസ്റ്റര്‍ എത്തി

ദുൽഖ‍റാണ് ചിത്രത്തിലെ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

TNN 26 Jun 2017, 12:32 pm
സൗബിന്‍ ഷാഹിര്‍ സംവിധാനെ ചെയ്യുന്ന പറവയുടെ ഫസ്റ്റ്‍‍ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. സൗബിന്‍ ഷാഹിര്‍ ആദ്യമായി കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അന്‍വര്‍ റഷീദ് എന്‍റര്‍ടെയ്ന്‍മെന്‍റ്, ദി മൂവീ ക്ലബ്ബിന്‍റെ സഹകരണത്തോടെയാണ് ചിത്രം നിര്‍മിക്കുന്നത്. ബാംഗ്ലൂര്‍ ഡേയ്സ്, പ്രേമം എന്നീ വിജയചിത്രങ്ങള്‍ക്കുശേഷം അന്‍വര്‍ റഷീദ് എന്‍റര്‍ടെയ്ന്‍മെന്‍റ് നിര്‍മിക്കുന്ന ചിത്രം കൂടിയാണിത്. ദുൽഖ‍റാണ് ചിത്രത്തിലെ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
Samayam Malayalam soubin shahir debut direction movie parava first look is out
സൗബിന്‍ ഷാഹിറിന്‍റെ 'പറവ'; ദുൽഖ‍‍‍ര്‍ നായകൻ; ഫസ്റ്റ്‍‍ലുക്ക് പോസ്റ്റര്‍ എത്തി





സൗബിന്‍ ഷാഹിര്‍, മുനീര്‍ അലി എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയും സംഭാഷണങ്ങളും എഴുതിയിരിക്കുന്നത്. ദുൽഖ‍ർ തന്നെയാണ് ചിത്രത്തിന്‍റെ ഫസ്റ്റ്‍‍ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടത്. ഏവര്‍ക്കും ഈദ് മുബാരക് നേര്‍ന്നു കൊണ്ടാണ് താരം കുറിപ്പ് തുടങ്ങിയിരിക്കുന്നത്. 2017ലെയും എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായിരിക്കും പറവ എന്നും ചിത്രത്തിന്‍റെ ഭാഗമാകാൻ കഴിഞ്ഞത് ഭാഗ്യമായി കാണുന്നെന്നും ദുൽഖര്‍ തന്‍റെ ഫേസ്‍‍ബുക്കിൽ കുറിച്ചു. ചിത്രത്തിന്‍റെ എല്ലാ അണിയറ പ്രവര്‍ത്തകര്‍ക്കും ഭാവുകങ്ങൾ നേരാനും താരം മറന്നില്ല.

Soubin Shahir debut direction Movie Parava: First look is out

Actor Soubin Shahir debut direction Movie Parava's First look is out

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്