മഹേഷ് ബാബുവിൻറെ ത്രില്ലർ ചിത്രം സ്പൈഡറിന് ഗംഭീര വലവേൽപ്പാണ് തിയേറ്ററുകളിൽ നിന്നും ലഭിക്കുന്നത്. സെപ്റ്റംബർ 27ന് റിലീസായ ചിത്രം ആഗോള റിലീസ് വഴി ആദ്യദിനം തന്നെ സമാഹരിച്ചത് 51 കോടി രൂപയാണ്. ഇതോടെ രജനികാന്തിൻറെ കബാലിയുടെ ആദ്യദിന റെക്കോഡും സ്പൈഡർ മറികടന്നു. ഉത്സവറിലീസായതിനാൽ കളക്ഷൻ അതിവേഗം കൂടാനാണ് സാധ്യതയെന്ന് നിരീക്ഷകർ വിലയിരുത്തുന്നു.
മഹേഷ് ബാബുവിൻറെ 18 വർഷത്തെ സിനിമാജീവിതത്തിനിടയിലെ ഏറ്റവും മികച്ച വിജയമാണ് സ്പൈഡറിൻറേത്. ഇൻറലിജൻസ് ബ്യൂറോ ഓഫീസറുടെ വേഷമാണ് സ്പൈഡറിൽ മഹേഷ് ബാബുവിൻറേത്. അതേസമയം ചിത്രത്തിന് സമ്മിശ്രപ്രതികരണമാണ് നിരൂപകർ നൽകുന്നത്. 125 കോടി രൂപ മുടക്കി നിർമിച്ചിരിക്കുന്ന ചിത്രം മുടക്കുമുതൽ തിരിച്ചെടുക്കാൻ ഇനിയും സമയമെടുത്തേക്കും.
ചിത്രം കണ്ട ശേഷം സൂപ്പർസ്റ്റാർ രജനികാന്തും മികച്ച പ്രതികരണം രേഖപ്പെടുത്തിയിരുന്നു. മഹേഷ് ബാബുവിൻറെ മികച്ച അഭിനയത്തെ പുകഴ്ത്തിയ രജനി സംവിധായകൻ എ ആർ മുരുഗദോസിനെ അഭിനന്ദിക്കാനും മറന്നില്ല.
With 51 Crore collection worldwide, Mahesh Babu's Spyder crosses the first day collection of Kabali