ആപ്പ്ജില്ല

ഗായത്രി സുരേഷ് പോലീസ് വേഷത്തിൽ എത്തുന്ന 99 ക്രെെം ഡയറി ടീസർ!

കൊലപാതക കേസിൽ നടക്കുന്ന പോലീസ് അന്വേഷണം, നക്സല്‍ കാലഘട്ടം, കൊല്ലപ്പെടാനുള്ള അവസാന കണ്ണിയായ ചെറുപ്പക്കാനും ഗ്രാമത്തിലെ പെണ്‍കുട്ടിയുമായുള്ള പ്രണയം ഇതൊക്കെയാണ് ചിത്രത്തിന്റെ കഥാഗതി നിർണ്ണയിക്കുന്നത്.

Samayam Malayalam 18 Oct 2020, 11:07 am
ഗായത്രി സുരേഷും ശ്രീജിത്ത് രവിയും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന '99 ക്രെെം ഡയറി' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത് വിട്ടു. സിന്റോ സണ്ണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ ജിബു ജേക്കബിന്റെ സംവിധാന സഹായിയായിരുന്നു സിന്റോ സണ്ണി. 2015-ല്‍ റിലീസായ 'നൂല്‍പ്പാലം'എന്ന ചിത്രത്തിനു ശേഷം സിന്റോ സണ്ണി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. ശ്രീജിത്ത് രവിയ്ക്കും ഗായത്രി സുരേഷിനുമൊപ്പം വിപിന്‍ മംഗലശ്ശേരി, ഫര്‍സാന തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിക്കുന്നു.
Samayam Malayalam Gayathri Suresh
ഗായത്രി സുരേഷ് പോലീസ് വേഷത്തിൽ എത്തുന്ന 99 ക്രെെം ഡയറി ടീസർ!


Also Read: 14-ാം വയസില്‍ ചിത്രീകരിച്ച രംഗങ്ങള്‍ പോണ്‍ സെെറ്റിലൂടെ പ്രചരിപ്പിച്ചു, ഡിജിപിയ്ക്ക് പരാതി നല്‍കിയിട്ടും നടപടിയില്ല; വെളിപ്പെടുത്തി നടി

ഇന്‍വെസ്റ്റിഗേഷന്‍ ക്രെെം ത്രില്ലര്‍ ഗണത്തിൽ പെടുത്തി ഒരുക്കുന്ന ചിത്രത്തിൽ രാജമല എന്ന കുടിയേറ്റ പ്രദേശത്ത് 1999-ല്‍ നടന്ന നക്സല്‍ ആക്രമണവും തുടര്‍ന്നുണ്ടായ കൊലപാതങ്ങളുമൊക്കെയാണ് പശ്ചാത്തലമായി വരുന്നത്. ഇതിന് പിന്നാലെ വര്‍ഷങ്ങള്‍ക്കു ശേഷം ഇന്നത്തെ പശ്ചാത്തലത്തിൽ മറ്റൊരു കേസ്സ് അന്വേഷണത്തിനായി എത്തുന്ന പോലീസ് ഉദ്യോഗസ്ഥര്‍ തുമ്പ് കണ്ടെടുത്തുന്നതും തുടർന്നുണ്ടാകുന്ന സംഭവ ബഹുലമായ മുഹൂര്‍ത്തങ്ങളുമാണ് പകയും പ്രതികാരവും ഇന്‍വെസ്റ്റിഗേഷനും ഒക്കെ നിറയുന്ന 99 ക്രെെം ഡയറിയില്‍ സംവിധായകൻ ദൃശ്യവല്‍ക്കരിക്കുന്നത്.

Also Read: അര്‍ഹിക്കുന്ന വില കിട്ടുന്നില്ല; മലയാളത്തില്‍ പാടുന്നത് നിര്‍ത്തിയെന്ന് വിജയ് യേശുദാസ്

ജിബു ജേക്കബ് എന്റര്‍ടെെയ്ന്‍മെന്റ്സിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഈ ചിത്രത്തില്‍ നക്സല്‍ ലൂയിയായി ശ്രീജിത്ത് രവിയും പോലീസ് ഓഫീസര്‍ രവി പ്രസാദായി വിപിന്‍ മംഗലശ്ശേരിയും അഭിനയിക്കുന്നു. ഗായത്രി പോലീസ് കമ്മീഷണറായും രേവതി നായിക എന്ന കഥാപാത്രത്തെ ഫര്‍സാനയും അവതരിപ്പിക്കുന്നു. പയസ്, പ്രമോദ് പടിയത്ത്, ദ്രുവ് നാരായണന്‍, ഷിബു ലാസര്‍, സുമ ദേവീ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Also Read: എംഎല്‍എ ആണെങ്കിലും വായില്‍ നിന്നും വരുന്ന വാക്കുകള്‍ ശ്രദ്ധിക്കണം; ഗണേഷ് കുമാറിന് പാര്‍വതിയുടെ മറുപടി

പൂര്‍ണ്ണമായും കാടിന്റെ പശ്ചാത്തലത്തിലുള്ള ഒരു ട്രാവല്‍ മൂവിയാണ് ചിത്രമെന്നാണ് അണിയറപ്രവർത്തകർ ചൂണ്ടിക്കാട്ടുന്നത്. പോലീസിന്റെ അന്വേഷണം, നക്സല്‍ കാലഘട്ടം, കൊല്ലപ്പെടാനുള്ള അവസാന കണ്ണിയായ ചെറുപ്പക്കാനും ഗ്രാമത്തിലെ പെണ്‍കുട്ടിയുമായുള്ള പ്രണയമൊക്കെയാണ് ചിത്രത്തിന്റെ കഥാഗതി നിർണ്ണയിക്കുന്നത്. പൂര്‍ണ്ണമായും കാൊവിഡ് കാലത്ത് സര്‍ക്കാര്‍ അനുവദിച്ച എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. മുജീബ് ജുജൂസാണ് ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.

Also Read: ബിബിന്‍ ജോര്‍ജിന് നായിക ലിച്ചി;ജോണി ആന്റണിയും ധർമജനും മുഖ്യവേഷത്തില്‍

അരുണ്‍ കുമാരനാണ് ചിത്രത്തിൻ്റെ സംഗീതം ഒരുക്കുന്നത്. വികാസ് അല്‍ഫോന്‍സാണ് എഡിറ്റര്‍, രാഹുല്‍ ആന്റ് ഉല്ലാസാണ് കലാസംവിധാനം ഒരുക്കുന്നത്, റഹീം കൊടുങ്ങല്ലൂരാണ് മേക്കപ്പ് നിർവ്വഹിക്കുന്നത്. മൃദു മുരളിയാണ് വസ്ത്രാലങ്കാരം നിർവ്വഹിച്ചിരിക്കുന്നത്. അമല്‍ സുരേഷാണ് സ്റ്റില്‍സ് പകർത്തിയിരിക്കുന്നത്. റോസ് മേരി ലില്ലുവാണ് പരസ്യക്കല, ബിനു മാധവ്, ശരണ്‍ രാജ് എന്നിവരാണ് സഹ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. ഫിബിന്‍ അങ്കമാലിയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. എ എസ് ദിനേശാണ് വാര്‍ത്ത പ്രചരണം.


undefined

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്