ആപ്പ്ജില്ല

ശ്രീകാന്ത് വെട്ടിയാർ സിനിമയിലേക്ക്; ആദ്യ ചിത്രം 'തണ്ണീ‍ർമത്തൻ' ടീമിന്‍റെ 'സൂപ്പര്‍ ശരണ്യ'

സോഷ്യൽമീഡിയയിൽ വൈറൽ 'ചളു' വീഡിയോകളിലൂടെ ശ്രദ്ധിക്കപ്പെട്ട ശ്രീകാന്ത് വെട്ടിയാർ ഇനി സിനിമയിൽ

Samayam Malayalam 12 Mar 2021, 2:21 pm
വൈറൽ 'ചളു' മീമുകളും വീഡിയോകളും ഒരുക്കി ചുരുങ്ങിയ കാലം കൊണ്ട് ശ്രദ്ധ നേടിയ ശ്രീകാന്ത് വെട്ടിയാര്‍ ഇനി സിനിമയിലേക്ക്. വിമര്‍ശനാത്മകഹാസ്യ വീഡിയോകളിലൂടെ സോഷ്യൽമീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട വ്യക്തിയാണ് ശ്രീകാന്ത് വെട്ടിയര്‍. അടുത്തിടെ ചര്‍ച്ച ചെയ്ത മിക്ക സമകാലിക വിഷയങ്ങളിലും ഏറെ ഹാസ്യാത്മകമായി അതോടൊപ്പം പൊളിറ്റിക്കലി കറക്ടായി ശ്രീകാന്ത് വീഡിയോകള്‍ സൃഷ്ടിച്ചിട്ടുണ്ട്. അതു തന്നെയാണ് ശ്രീകാന്തിനെ ശ്രദ്ധേയനാക്കിയതും. ഇപ്പോഴിതാ ശ്രീകാന്ത് സിനിമയുടെ ഭാഗമാകാനായി ഒരുങ്ങുകയാണ്.
Samayam Malayalam sreekanth vettiyar makes his film debut with director girish a ds next super sharanya
ശ്രീകാന്ത് വെട്ടിയാർ സിനിമയിലേക്ക്; ആദ്യ ചിത്രം 'തണ്ണീ‍ർമത്തൻ' ടീമിന്‍റെ 'സൂപ്പര്‍ ശരണ്യ'


Also Read: 'വ്യക്തിഹത്യ ചെയ്യുന്നത് ഹാസ്യമല്ലല്ലോ അധിക്ഷേപമല്ലേ?' സോഷ്യൽ മീഡിയ ഫെയിം ശ്രീകാന്ത് വെട്ടിയാർ അഭിമുഖം വായിക്കാം

ഇനി ശ്രീകാന്ത് സിനിമയിൽ

സംവിധായകൻ ഗിരീഷ് എ.ഡി ഹിറ്റായ 'തണ്ണീര്‍മത്തൻ ദിനങ്ങൾ' എന്ന സിനിമയ്ക്ക് ശേഷം ഒരുക്കുന്ന 'സൂപ്പര്‍ ശരണ്യ' എന്ന സിനിമയുടെ ഭാഗമായിരിക്കുകയാണ് ശ്രീകാന്ത്. ശ്രീകാന്ത് തന്നെയാണ് സോഷ്യൽമീഡിയയിലൂടെ ഇത് അറിയിച്ചിരിക്കുന്നത്. ആദ്യ സിനിമ 'സൂപ്പര്‍ ശരണ്യ', ഗിരീഷ് എ.ഡിക്ക് നന്ദി എന്ന് കുറിച്ചുകൊണ്ട് സിനിമയുടെ അണിയറപ്രവർത്തകരോടൊപ്പം നിൽക്കുന്ന ചിത്രമാണ് ശ്രീകാന്ത് ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്.

ശ്രീകാന്ത് വെട്ടിയാർ വീഡിയോസ്

ലോക്ക് ഡൗൺ കാലത്താണ് സോഷ്യൽമീഡിയയിൽ ചളു വീഡിയോകളുമായി ശ്രീകാന്ത് സജീവമായി തുടങ്ങിയത്. മായാവി, കാണിപ്പയ്യൂർ കോമഡി, ബോബി ചമ്മണ്ണൂർ ചലഞ്ച്, കപ്പേളലു, രാമൻ സ്കൂളിൽ ചേർത്ത കുട്ടി, സുദീപ് വാര്യർ ഉലത്തിയത്, സുമേഷ് പണിക്കർ, സീന കണ്ണൻ അഭിമുഖം, സുനി ടോം അഭിമുഖം, എസ്.ജി.എഫ് ചാപ്റ്റർ, ജോലി ഇല്ലാത്തവരുടെ പേഴ്സ്, സുനിത മാസിക അഭിമുഖം, ബേബി ചെങ്കല്ലൂർ, കാലൻ അൺബോക്സിങ്, ഡിജെ സുമേഷ് വെട്ടിയാർ, മുള്ളൻ കൊല്ലി വേലായുധൻ, ലൈഫ് ഓഫ് എ സ്കൂട്ടർ തുടങ്ങി രസകരമായ നിരവധി ചളു വീഡിയോകൾ ശ്രീകാന്ത് ഒരുക്കിയിട്ടുണ്ട്.

Also Read: '18 വർഷമായി അദ്ദേഹത്തെ പാടാൻ വിളിക്കുന്നുണ്ടെങ്കിൽ കഴിവുള്ളത് കൊണ്ട് തന്നെയാണ്'; വിനീത് ശ്രീനിവാസനെ വിമർശിച്ചവർക്ക് കൈലാസ് മേനോൻ്റെ മറുപടി!

ഗിരീഷ് ഒരുക്കുന്ന ചിത്രം

ശ്രീകാന്ത് ആദ്യമായി അഭിനയിക്കുന്ന സിനിമയിൽ അനശ്വര രാജനാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒപ്പം അർജ്ജുൻ അശോകനുമുണ്ട്. പേരു സൂചിപ്പിക്കുന്നത് പോലെ സ്ത്രീ കേന്ദീകൃത കഥയാണ് ചിത്രം പറയുന്നതെന്നാണ് സൂചന. വളരെ ബോൾഡ് ലുക്കിലാണ് അനശ്വര പോസ്റ്ററിലുള്ളത്.

അനശ്വര നായിക

ചിത്രത്തിൻ്റെ രചനയും സംവിധാനവും സഹനിർമ്മാണവും ഗിരീഷ് തന്നെയാണ് നിർവഹിച്ചിരിക്കുന്നത് എന്നതാണ് മറ്റൊരു പ്രത്യേകത.ഷെബിൻ ബക്കർ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഷെബിൻ ബെക്കറും ഗിരീഷ് എഡിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.സജിത്ത് പുരുഷനാണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. ആകാശ് ജോസഫ് വർഗ്ഗീസാണ് ചിത്ര സംയോജനം. ജസ്റ്റിൻ വർഗ്ഗീസ് ഗാനങ്ങൾക്ക് ഈണം പകരുന്നു. സുഹൈൽ കോയ ആണ് ഗാനരചന നിർ‍വ്വഹിക്കുന്നത്.

'T സുനാമി' എങ്ങനെയുണ്ട്? പ്രതികരണങ്ങളിങ്ങനെ...

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്