ആപ്പ്ജില്ല

വ്യത്യസ്തമായ മേക്കോവറിൽ ലെന; 'ഉൻ കാതൽ ഇരുന്താൽ' ട്രെയിലർ

ശ്രീകാന്ത്, ലെന, ചന്ദ്രിക, മഖ്ബൂൽ സൽമാൻ, റിയാസ് ഖാൻ തുടങ്ങി നിരവധി താരങ്ങളാണ് സിനിമയിൽ അണിനിരക്കുന്നത്

Samayam Malayalam 26 Oct 2020, 10:38 am
ഏറെ വ്യത്യസ്തമായ മേക്കോവറിൽ നടി ലെന എത്തുന്ന തമിഴ് ചിത്രം ഉൻ കാതൽ ഇരുന്താൽ ട്രെയിലർ പുറത്തിറങ്ങി. ശ്രീകാന്ത്, മഖ്ബൂല്‍ സല്‍മാന്‍, ചന്ദ്രിക രവി, ലെന തുടങ്ങി നിരവധി താരങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി ഹാഷിം മരിയ്ക്കാര്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഉന്‍ കാതല്‍ ഇരുന്താല്‍. നടന്‍ ആര്യയാണ് തന്‍റെ ഫേസ്ബുക്ക് പേജിലൂടെ ട്രെയിലര്‍ റിലീസ് ചെയ്തത്.
Samayam Malayalam lena.


Also Read: ലോക്ക്ഡൗണ്‍ 'കുടുക്കി'ല്‍ നിന്നും പ്രിയപ്പെട്ട 'കുടുക്കി'ലേക്ക് കൃഷ്ണ ശങ്കര്‍; സംവിധാനം ബിലഹരി

റിയാസ് ഖാന്‍, വയ്യാപുരി, അന്‍സില്‍, കാപ്പാന്‍ ഫെയിം ചിരാഗ് ജനി, ജെൻസൺ, ക്രെയിൻ മനോഹർ, ഹര്‍ഷിക പൂനച്ച, സോന ഹെെഡൻ, കസ്തൂരി, ശ്രേയ രമേശ്, സാക്ഷി ദ്വിവേദി, ഗായത്രി തുടങ്ങിയവരാണ് മറ്റു താരങ്ങൾ.

Also Read: മേഘ്നയേയും കുഞ്ഞിനേയും കാണാന്‍ നസ്രിയയും ഫഹദുമെത്തി; വീഡിയോ

മരിയ്ക്കാര്‍ ആർട്സിന്‍റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം സജിത്ത് മേനോന്‍ നിർവ്വഹിക്കുന്നു. പ്രഭാകരൻ അമുദൻ, കൺമണി എന്നിവരുടെ വരികൾക്ക് മൻസൂർ അഹമ്മദ് സംഗീതം പകരുന്നു. ആന്‍റണി ദാസൻ, കാർത്തിക്, മാനസി എന്നിവരാണ് ഗായകർ. കല അർക്കൻ എസ് കർമ്മ, മേക്കപ്പ് പ്രദീപ് രംഗൻ, വസ്ത്രാലങ്കാരം ശാന്തി കൃഷ്ണ, സ്റ്റിൽസ് വിദ്യാസാഗർ, എഡിറ്റർ സായ് സുരേഷ്, നൃത്തം രമേഷ്‌, ആക്ഷൻ റൺ രവി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് സുനിൽ പേട്ട, വാർത്ത പ്രചരണം എ എസ് ദിനേശ് എന്നിവരാണ്.

Also Watch :

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്