പുനീത് മല്‍ഹോത്ര സംവിധാനം ചെയ്ത് ടൈഗര്‍ ഷെറോഫ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമായ 'സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ 2' വിടെ പുതിയ ഗാനം പുറത്തിറങ്ങി. യേ ജവാനി ഹേ ദിവാനി എന്നു പേരിട്ടിരിക്കുന്ന വീഡിയോ യൂട്യൂബിൽ നിരവധി കാഴ്ചക്കാരെ നേടിയിരിക്കുകയാണ്. 1972-ൽ ജവാനി ദീവാനി എന്ന ചിത്രത്തിനായി ആനന്ദ് ബക്ഷി എഴുതി ആര്.ഡി ബര്മ്മൻ സംഗീതം ചെയ്ത് കിഷോര്‍ കുമാര്‍ പാടിയ ഗാനം പുനസൃഷ്ടിച്ചിരിക്കുകയാണ് ചിത്രത്തിൽ.
കരണ്‍ ജോഹറിന്റെ ധര്‍മ്മ പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ച ചിത്രത്തില്‍ അനന്യ പാണ്ഡെ, താര സുതാറിയ എന്നീ പുതുമുഖങ്ങളാണ് നായികമാര്‍. ചിത്രം മെയ് 10നാണ് റിലീസ് ചെയ്യുന്നത്. പുനീത് മൽഹോത്രയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസിന്റെ ബാനറിൽ ഹിരൂ യാഷ് ജോഹര്‍, കരൺ ജോഹര്‍, അപൂര്‍വ്വ മേഹ്ത എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വ്വഹിച്ചിരിക്കുന്നത്. 2012-ലാണ് സ്റ്റുഡന്റ് ഓഫ് ദ ഇയറിന്റെ ആദ്യ പതിപ്പ് പുറത്തിറങ്ങിയത്. ആലിയ ഭട്ട്, സിദ്ധാര്‍ഥ് മൽഹോത്ര, വരുൺ ധവാൻ എന്നിവർ തകര്‍ത്തഭിനയിച്ച ചിത്രം മികച്ച വിജയം സ്വന്തമാക്കിയിരുന്നു. അന്ന് കരൺ ജോഹര്‍ തന്നെയായിരുന്നു ചിത്രത്തിന്റെ സംവിധാനവും നിര്‍വ്വഹിച്ചിരുന്നത്.
കരണ്‍ ജോഹറിന്റെ ധര്‍മ്മ പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ച ചിത്രത്തില്‍ അനന്യ പാണ്ഡെ, താര സുതാറിയ എന്നീ പുതുമുഖങ്ങളാണ് നായികമാര്‍. ചിത്രം മെയ് 10നാണ് റിലീസ് ചെയ്യുന്നത്. പുനീത് മൽഹോത്രയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസിന്റെ ബാനറിൽ ഹിരൂ യാഷ് ജോഹര്‍, കരൺ ജോഹര്‍, അപൂര്‍വ്വ മേഹ്ത എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വ്വഹിച്ചിരിക്കുന്നത്. 2012-ലാണ് സ്റ്റുഡന്റ് ഓഫ് ദ ഇയറിന്റെ ആദ്യ പതിപ്പ് പുറത്തിറങ്ങിയത്.