ആപ്പ്ജില്ല

'ഓട്ടോറിക്ഷ'യുമായി സുജിത് വാസുദേവ് വീണ്ടും

ജെയിംസ് ആൻഡ് ആലിസിന് ശേഷം പ്രശസ്ത കാമറാമാൻ സുജിത്ത് വാസുദേവ്

TNN 3 Jan 2018, 10:44 pm
ജെയിംസ് ആൻഡ് ആലിസിന് ശേഷം പ്രശസ്ത കാമറാമാൻ സുജിത്ത് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഓട്ടോറിക്ഷ എന്ന് പേരിട്ടു. ഫെബ്രുവരി രണ്ടാം വാരം കണ്ണൂരിൽ ചിത്രീകരണമാരംഭിക്കുന്ന ഈ ചിത്രത്തിൽ പുതുമുഖങ്ങളാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒപ്പം മലയാളത്തിലെ ഒരു മുൻനിര നായിക അതിഥി താരമായി പ്രത്യക്ഷപ്പെടുന്നുണ്ട്.
Samayam Malayalam sujith vasudev again with auto rickshaw
'ഓട്ടോറിക്ഷ'യുമായി സുജിത് വാസുദേവ് വീണ്ടും


ഗൾഫ് മലയാളിയായ മോഹൻദാസ് നിർമ്മിക്കുന്ന ചിത്രത്തിന് രചന നിർവഹിക്കുന്നത് ജയരാജ് മിത്രയാണ്. ഇന്ദ്രജിത്ത് നായകനായ അടൂരിലും തോപ്പിലും അല്ലാത്തൊരു ഭാസി എന്ന ചിത്രത്തിന്റെയും, സൂപ്പർഹിറ്റായ മറിമായത്തിന്റെ ആദ്യകാല എപ്പിസോഡുകളുടെയും രചയിതാവാണ് ജയരാജ് മിത്ര.

” ഓട്ടോറിക്ഷ സമൂഹത്തിന്റെ പരിച്ഛേദമാണ്. പല തരക്കാരായിരിക്കും ഓട്ടോറിക്ഷയിലെ യാത്രക്കാർ. ഒരു കള്ളൻ കയറിയ ഓട്ടോയിലേക്ക് പിന്നീട് വന്ന് കയറുന്നത് ഒരു പൊലീസുകാരനായിരിക്കും. ഒരു ഓട്ടോയിൽ കയറിയിറങ്ങിപ്പോകുന്ന ഒരുപാട് ജീവിതങ്ങളിലൂടെ റിയലിസ്റ്റിക്കായ ഒരു കഥ പറയാനാണ് ശ്രമം.”സുജിത്ത് തന്നെയാണ് ഓട്ടോറിക്ഷയുടെ ഛായാഗ്രഹണം നിർവഹിക്കുന്നതും.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്