ആപ്പ്ജില്ല

സണ്ണി ലിയോണിൻ്റെ ആദ്യ സിനിമ റിലീസിന്?; നിഷാന്ത് സാഗർ നായകനായ ചിത്രം എന്നെത്തും?

സണ്ണി ലിയോണിൻ്റെ ആദ്യ ചിത്രം കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ ഇപ്പോൾ

Samayam Malayalam 29 Apr 2020, 9:49 am
ബോളിവുഡിൻ്റെ പ്രിയങ്കരിയായ നടിയും പോൺ സ്റ്റാറുമായ സണ്ണി ലിയോൺ ആദ്യമായി അഭിനയിച്ച ചിത്രം റിലീസിന് ഒരുങ്ങുന്നുവെന്ന് പ്രചരണം ശക്തമായിരിക്കുകയാണ് ഇപ്പോൾ. ലോക്ക് ഡൗണ്‍ കാലത്ത് എല്ലാവരും സോഷ്യൽ മീഡിയയിൽ സജീവമായതോടെയാണ് സൈബറിടത്തിൽ ഇത്തരത്തിലൊരു പ്രചരണം ശക്തമായിരിക്കുന്നത്. പൈറേറ്റ്സ് ഓഫ് ബ്ലഡ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം ചില സാങ്കേതിക കാരണങ്ങൾ കൊണ്ട് റിലീസ് മുടങ്ങുകയായിരുന്നു.
Samayam Malayalam sunny leone starrer first movie with malayalam actor nishanth sagar to relase soon
സണ്ണി ലിയോണിൻ്റെ ആദ്യ സിനിമ റിലീസിന്?; നിഷാന്ത് സാഗർ നായകനായ ചിത്രം എന്നെത്തും?


ഡിസ്ട്രിബ്യൂഷൻ തർക്കങ്ങളെ തുടർന്നാണ് ചിത്രത്തിൻ്റെ റിലീസ് മുടങ്ങിയത്. ഈ ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയായിരിക്കുകയാണ്. മലയാളി കൂടിയായ നടൻ നിഷാന്ത് സാഗറാണ് ചിത്രത്തിൽ സണ്ണി ലിയോണിനൊപ്പമുള്ള അടുത്തിടപഴകുന്ന രംഗങ്ങളിലൊക്കെ അഭിനയിച്ചത്. സണ്ണി ലിയോണിൻ്റെ ആദ്യ നായകൻ ഒരു മലയാളി ആണെന്നത് ചിലർക്കെങ്കിലും അറിയാവുന്ന കാര്യമാണ്. ആ ചിത്രമാണ് വീണ്ടും റിലീസിനൊരുങ്ങുന്നതെന്ന പ്രചരണങ്ങൾ വന്നിരിക്കുന്നത്.

2007ൽ പെട്ടിയിലായ ചിത്രം

കേരളത്തിലടക്കം ചിത്രത്തിൻ്റെ ഷൂട്ട് നടന്നിട്ടുണ്ട്. 2006–07 കാലഘട്ടത്തിലായിരുന്നു ചിത്രം സംഭവിച്ചത്. പൈറേറ്റ്സ് ഒാഫ് ബ്ലഡ് എന്ന ഈ സിനിമ സംവിധാനം ചെയ്തത് മാർക്ക് റാറ്ററിങ് എന്ന അമേരിക്കൻ സംവിധായകനാണ്.

മാർക്ക് റാറ്ററിങ് ചിത്രം

ചിത്രത്തിന്റെ നിർമാതാക്കളിൽ ഒരാളും മാർക്ക് റാറ്ററിങ് തന്നെയാണ്. ചിത്രത്തിൽ പട്ടണം റഷീദ് ഉൾപ്പടെയുള്ള നിരവധി മലയാളികളായ സാങ്കേതിക പ്രവർത്തകർ പ്രവർത്തിച്ചിട്ടുള്ള സിനിമ കൂടിയാണ് ഇത്.

മുടക്കിയത് ഡിസ്ട്രിബ്യൂഷൻ തർക്കം

ചെന്നൈയിൽ വെച്ചാണ് ചിത്രത്തിൻ്റെ മിക്സിങും മറ്റും നടന്നത്. 2008–ൽ റിലീസിനു തയാറെടുത്ത ചിത്രം പിന്നീട് ഡിസ്ട്രിബ്യൂഷൻ്റെ പേരിൽ മുടങ്ങുകയായിരുന്നു. ചിത്രത്തിന്റെ ചില ഭാഗങ്ങളുടെ വിഡിയോ യുട്യൂബിൽ ലഭ്യമാണ്.

നിഷാന്ത് സാഗർ നായകൻ

ഈ ചിത്രത്തിന് ശേഷമാണ് സണ്ണി ലിയോൺ പോൺ ഇൻഡസ്ട്രിയിൽ അറിയപ്പെടുന്ന താരമായി മാറിയത്. ലോക്ക് ഡൗണ്‍ കാലത്ത് ചിത്രം വീണ്ടും റിലീസിനൊരുങ്ങുന്നു എന്ന വാർത്തകൾ സിനിമാ മേഖലയിൽ നിന്നുള്ളവരും ശരിവെക്കുന്നുണ്ട്.

ലൊക്കേഷൻ ചിത്രം

പ്രേക്ഷകർക്കിടയിൽ ഈ ചിത്രത്തെ പറ്റി ചർച്ചകൾ ശക്തമായതിനെ തുടർന്നാണ് അണിയറക്കാർ ചിത്രം വീണ്ടും റിലീസ് ചെയ്യാൻ തീരുമാനം എടുത്തതെന്നാണ് ലഭിക്കുന്ന സൂചന.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്