ആരാധകരെ ആവേശത്തിലാഴ്ത്തി സ്റ്റൈൽ മന്നൻ രജനികാന്ത്. താരത്തിന് പിറന്നാൾ സമ്മാനമായി രജനികാന്തിൻ്റെ പുതിയ ചിത്രമായ പേട്ടയുടെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടു. രജനികാന്തിന്റെ പിറന്നാൾ ദിനത്തോടനുബന്ധിച്ചാണ് പേട്ടയുടെ ടീസര്‍ പുറത്ത് വിട്ടിരിക്കുന്നത്. തമിഴിലെ മികച്ച യുവ സംവിധായകൻ കാർത്തിക് സുബ്ബരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
പതിവുപോലെ പ്രായം തളര്‍ത്താത്ത ചുറുചുറുക്ക് താരത്തിൽ കാണാനാകും. ബോളിവുഡ് നടൻ നവാസുദീൻ സിദ്ദിഖിയാണ് ചിത്രത്തിൽ വില്ലൻ വേഷത്തിലെത്തുന്നത്. വിജയ് സേതുപതിയും വില്ലൻ്റെ വേഷത്തിലാണ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുക. വിജയ് സേതുപതിയുടെ ചിത്രത്തിലെ അഭിനയം വിസ്മയിപ്പിച്ചെന്നും താൻ കണ്ട മഹാനടനാണ് അദ്ദേഹമെന്നും രജനികാന്ത് പറഞ്ഞിരുന്നു.
ശശികുമാറും വിജയ് സേതുപതിയും മേഘ ആകാശും മലയാളികളുടെ അഭിമാനമായ മണികണ്ഠൻ ആര് ആചാരിയും മാളവിക മോഹനനും ചിത്രത്തിലുണ്ട്. സിമ്രാനാണ് ചിത്രത്തിലെ നായിക. വര്‍ഷങ്ങൾക്ക് ശേഷമാണ് സിമ്രാൻ നായികാ വേഷത്തിലെത്തുന്നത്. തൃഷയും നായികാ പ്രാധാന്യമുള്ള വേഷമാണ് ചിത്രത്തിൽ കൈകാര്യം ചെയ്യുന്നത്. പേട്ടയുടെ ഷൂട്ടിംഗ് പൂര്‍ത്തിയായി പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികൾ പുരോഗമിക്കുകയാണ്. കലാനിധി മാരനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
രജനികാന്തിൻ്റെയും വിജയ് സേതുപതിയുടെയും സിമ്രാൻ്റെയും ലുക്ക് പോസ്റ്ററുകള്‍ മുൻപ് പുറത്തു വന്നിരുന്നു. ചിത്രത്തില്‍ രജനി മോഡേണ്‍ സ്റ്റൈലിലും നാടന്‍ തമിഴ് ലുക്കിലും എത്തുന്നുണ്ട്. ബോബി സിംഹയും മെര്‍ക്കുറി ഫെയിം സന്നത് റെഡ്ഡിയും ചിത്രത്തിലുണ്ട്. രജനിയുടെ മക്കളായാണ് ഇരുവരും എത്തുക എന്നാണ് റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നത്. അനിരുദ്ധാണ് ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം നല്‍കുന്നത്. പൊങ്കല്‍ റിലീസായി ചിത്രം എത്തുമെന്ന് സണ്‍ പിക്ചേര്‍സ് വ്യക്തമാക്കി. മലയാളിയായ വിവേക് ഹർഷനാണ് ചിത്രത്തിൻ്റെ എഡിറ്റര്‍.