ആപ്പ്ജില്ല

'ദി ഗേറ്റ് ഇന്ത്യൻ കിച്ചൻ' പറയുന്നത് കുടുംബത്തിലെ രാഷ്ട്രീയം; പ്രേക്ഷക പ്രതികരണം

ഒറ്റ സിനിമ കൊണ്ട് വീടകങ്ങൾ മാറില്ലെങ്കിലും ചില ചിന്തകൾ പകരുന്ന ചിത്രമെന്നാണ് സിനിമ കണ്ടവരുടെ അഭിപ്രായം

Samayam Malayalam 15 Jan 2021, 9:56 am
സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന കുടുംബ ചിത്രം 'ദി ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൻ (മഹത്തായ ഭാരതീയ അടുക്കള) ഇന്ന് (ജനുവരി 15) ഒടിടി പ്ലാറ്റ്‌ഫോമായ നീസ്ട്രീമിലൂടെയാണ് സിനിമ പ്രദർശനത്തിനെത്തിയിരിക്കുന്നത്. പ്രേക്ഷക നിരൂപക പ്രശംസ ഒരുപോലെ നേടിയ 'തൊണ്ടി മുതലും ദൃക്‌സാക്ഷിയും' എന്ന സിനിമക്കുശേഷം സുരാജും നിമിഷയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. കുടുംബത്തിലെ രാഷ്ട്രീയം വ്യക്തമായി പറയുന്ന സിനിമയാണ് ചിത്രമെന്ന് സിനിമ കണ്ട പ്രേക്ഷകര്‍ ഒരേ സ്വരത്തിൽ പറയുകയാണ്. പ്രേക്ഷകരുടെ പ്രതികരണങ്ങളിലൂടെ...
Samayam Malayalam suraj venjaramoodu nimisha sajayan starrer the great indian kitchen movie public review
'ദി ഗേറ്റ് ഇന്ത്യൻ കിച്ചൻ' പറയുന്നത് കുടുംബത്തിലെ രാഷ്ട്രീയം; പ്രേക്ഷക പ്രതികരണം


ഓരോ മലയാളിയും കാണേണ്ടത്

ഓരോ മലയാളിയും സ്ത്രീയും പുരുഷനും ഈ സിനിമ കാണണം, ഇത് ഹൃദയത്തെ തൊടുന്നതാണ്, ചിന്തിക്കാൻ പ്രേരിപ്പിക്കുന്നതാണ്, അത് ജീവിതത്തിൽ പ്രതിഫലിപ്പിക്കാൻ പ്രേരിപ്പിക്കുന്നതുമാണ് എന്നാണ് നടിയും മോഡലുമായ കനി കുസൃതിയാണ് അച്ഛനും സാമൂഹ്യ പ്രവർത്തകനുമായ മൈത്രേയൻ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

മഹത്തായ ഭാരതീയ അടുക്കള

അടുക്കളയുടെ രാഷ്ട്രീയവും തീന്മേശയുടെ രാഷ്ട്രീയവും തമ്മിലുള്ള അന്തരം, പാചകം ഹോബിയും സഹായവും കടമയും ആകുന്നത് തമ്മിലുള്ള അന്തരം, ഭക്ഷണം അദ്ധ്വാനവും അധികാരവും ആകുന്നത് എങ്ങനെ. ഇതെല്ലാം കാണിച്ചു തരുന്നുണ്ട് ജിയോ ബേബിയുടെ മഹത്തായ ഭാരതീയ അടുക്കള എന്ന സിനിമയെന്നാണ് മാധ്യമ പ്രവർത്തകയായ വന്ദന മോഹൻദാസ് ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

Also Read: ‘ഗാന്ധി സ്ക്വയർ’ സെറ്റിൽ ജാഫർ ഇടുക്കിയുടെ 25ാം വിവാഹ വാർഷികാഘോഷം


തീൻമേശയിലിരുന്ന് കാണേണ്ടത്

തീയറ്ററിലെ ഇരുട്ടിൽ അല്ല, തീന്മേശയുടെ മുമ്പിൽ അമ്മയോടും ഭാര്യയോടും മരുമകളോടും ഒപ്പം ഇരുന്നു കൊണ്ടാണ് പ്രിയപ്പെട്ടവരും അല്ലാത്തവരുമായ ആണുങ്ങളേ, നിങ്ങൾ ഈ സിനിമ കാണേണ്ടത്. നിങ്ങളെ തന്നെ സ്‌ക്രീനിൽ കാണുമ്പോൾ ജാള്യതയില്ലാതെ കൂടെയിരിക്കുന്നവരെ നോക്കാൻ പറ്റുമോ എന്നൊന്ന് പറയണം. വെറുതെ, അറിയാനാണ്. ഇത് കാണാതിരിക്കരുത്. ഒറ്റ സിനിമ കൊണ്ട് വീടകങ്ങൾ മാറും എന്ന് കരുതിയല്ല, ഇത്തിരി നേരമെങ്കിലും സ്വന്തം വീട്ടിൽ തങ്ങൾ ചെയ്യുന്നത് എന്താണെന്ന് ഒന്ന് ആലോചിക്കാൻ കഴിയുമെങ്കിൽ, അത് തന്നെ ആണ് ഈ സിനിമയുടെ വിജയം. സമരസപ്പെടലിൻ്റെ മെലോഡ്രമാറ്റിക് ഗീർവാണങ്ങൾ ഇല്ലാതെ ഭംഗിയായി കഥ പറഞ്ഞ ജിയോ, നിങ്ങളൊരു ഗംഭീര മനുഷ്യനാണ്. ചിത്രം കൂടെ കൊണ്ടുവരുന്നത് ഏറെ അത്ഭുതങ്ങളാണ്, നിറയെ സ്നേഹമാണ്, കുടുംബത്തിലെ രാഷ്ട്രീയമാണ്, രുചിയിടങ്ങളിൽ മുന്നിലുണ്ടായിട്ടും കാണാൻ ആരും അങ്ങനെ ശ്രമിക്കാത്ത കാഴ്ചകളാണ്, വന്ദന ഫേസ്ബുക്കിൽ കുറിച്ചിരിക്കുകയാണ്.

അടുക്കള എങ്ങനെ പെണ്ണിന് നരകമാകുന്നു!

പുരുഷനും മതവും ദൈവവും ചേർന്ന് അടുക്കള പെണ്ണിൻ്റെ നരകമാക്കുന്നത് ഇങ്ങിനെയാണ്. ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ, ജിയോ നന്ദായി എടുത്തിരിക്കുന്നു. സുരാജും നിമിഷയും എന്തു രസമായിരിക്കുന്നു, ജേർണലിസ്റ്റ് പി ടി മുഹമ്മദ് സാദിക് ഫേസ്ബുക്കിൽ കുറിച്ചിരിക്കുകയാണ്.

ജിയോയുടെ നാലാമത്തെ ചിത്രം

ജിയോ ബേബി രചനയും സംവിധാനം നിർഹിച്ചിരിക്കുന്ന സിനിമയുടെ ഛായാഗ്രഹണം സാലു കെ തോമസ് ആണ്. എഡിറ്റിംഗ് ഫ്രാൻസിസ് ലൂയിസ്, സംഗീതം സൂരജ് എസ് കുറുപ്പ്, മാത്യൂസ് പുളിക്കൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ നിധിൻ പണിക്കർ എന്നിവരാണ്. ഡിജോ അഗസ്റ്റിൻ, ജോമോൻ ജേക്കബ്, വിഷ്ണു രാജൻ, സജിൻ എസ് രാജ് എന്നിവർ ചേർന്നാണ് നിർമ്മാണ നിർവ്വഹണം. വ്യത്യസ്ത പ്രമേയങ്ങളുമായി വെള്ളിത്തിരയിൽ വിസ്മയിപ്പിക്കുന്ന യുവസംവിധായകരിൽ ശ്രദ്ധേയനായ ജിയോ ബേബിയുടെ നാലാമത്തെ ചിത്രമാണ് 'ദി ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൻ.' കുഞ്ഞുദൈവം, രണ്ട് പെൺകുട്ടികള്‍, കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് തുടങ്ങിയവയാണ് മുൻ ചിത്രങ്ങള്‍.

Also Read: 'നിങ്ങൾ വിശ്വസിച്ചാലും ഇല്ലെങ്കിലും'; ദുരുഹതയുണർത്തി അച്ചനിങ്ങെത്തി; തരംഗമായി 'ദി പ്രീസ്റ്റ്' ടീസർ!

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്