ALSO READ: ഒരു വല്ലാത്ത മാറ്റം തന്നെ; 2000മുതൽ 2020 വരെ; ഇരുപത് വർഷങ്ങൾ; വീഡിയോ പങ്കിട്ട് റിമി ടോമി!
അവസാന ഘട്ടം!
ചിത്രത്തിൻ്റെ അവസാന ഘട്ടം ആരംഭിച്ചിരിക്കുകയാണ് ഇപ്പോൾ, പാലക്കാട് കൊല്ലങ്ങോടാണ് ചിത്രത്തിൻ്റെ അവസാന ഷെഡ്യൂൾ തുടങ്ങിയിരിക്കുന്നത്. കൊവിഡ് പശ്ചാത്തലത്തില്‍ ചിത്രീകരണം നിർത്തിവച്ചിരുന്ന ചിത്രങ്ങളിലൊന്നാണ് ഇത്.
ഷൂട്ടിങ് നീണ്ടുപോവുകയായിരുന്നു!
ചിത്രത്തിന് പത്ത് ദിവസത്തെ ഷൂട്ടിംഗ് കൂടി ബാക്കിയുണ്ടെന്നും, കൊവിഡ് പശ്ചാത്തലം കാരണം ഷൂട്ടിങ് നീണ്ടുപോവുകയായിരുന്നുവെന്നും നിർമ്മാതാവ് ജോബി ജോർജ്ജ് വ്യക്തമാക്കി.
തമ്പാന്!
പാലക്കാട് പുരോഗമിക്കുന്ന ഷൂട്ടിംഗിന് ശേഷം വണ്ടിപെരിയാറിൽ ചിത്രത്തിന്റെ ബാക്കി ഷൂട്ടിംഗ് നടക്കുമെന്നും നിർമ്മാതാവ് അറിയിച്ചിട്ടുണ്ട്. ഈ ചിത്രത്തില്‍ തമ്പാന് എന്ന കഥാപാത്രമായാണ് സുരേഷ് ഗോപി പ്രത്യക്ഷപ്പെടുന്നത്.
ഒരു പ്രധാന കഥാപാത്രമായി!
ലാലും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. സയ ഡേവിഡ്, മുത്തുമണി, ഐ എം വിജയന്, സുജിത്ത് ശങ്കര്‍, അലന്‍സിയര്‍, കണ്ണന് രാജന് പി ദേവ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.