ആപ്പ്ജില്ല

ഇനി വൈകില്ല, പാപ്പൻ ഉടൻ എത്തും; റിലീസ് തീയ്യതി പ്രഖ്യാപിച്ച് സുരേഷ് ഗോപി!

സുരേഷ് ഗോപി ഏറെ കാലങ്ങള്‍ക്ക് ശേഷം പൊലീസ് വേഷത്തിൽ എത്തുന്ന ചിത്രം എന്ന പ്രത്യേകതയും പാപ്പനുണ്ട്. സുരേഷ് ഗോപി നായകനായെത്തുന്ന 252-ാം സിനിമ എന്ന പ്രത്യേകതയോടും കൂടിയാണ് പാപ്പൻ എത്തുന്നത്.

Samayam Malayalam 14 Jul 2022, 7:56 pm

ഹൈലൈറ്റ്:

  • 'കെയര്‍ ഓഫ് സൈറാ ബാനു' എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായ ആര്‍ ജെ ഷാനാണ് ചിത്രത്തിൻ്റെ തിരക്കഥാകൃത്ത്.
  • അജയ് ഡേവിഡ് കാച്ചപ്പിള്ളി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ഈ ചിത്രത്തിൻ്റെ എഡിറ്റര്‍ ശ്യാം ശശിധരനാണ്.
  • ഡേവിഡ് കാച്ചപ്പിള്ളിയുടെ മകനായ അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam ഇനി വൈകില്ല, പാപ്പൻ ഉടൻ എത്തും; റിലീസ് തീയ്യതി പ്രഖ്യാപിച്ച് സുരേഷ് ഗോപി!
സുരേഷ് ഗോപിയെ നായകനാക്കി ജോഷി സംവിധാനം ചെയ്ത ചിത്രം പാപ്പൻ റിലീസ് തീയതി പുറത്ത് വിട്ടു. ജൂലൈ 29 ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തും. സുരേഷ് ഗോപി തന്നെയാണ് റിലീസ് തീയതി ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. ഏഴ് വർഷങ്ങൾക്ക് ശേഷം സൂപ്പർ ഹിറ്റ് സംവിധായകൻ ജോഷിയും സുരേഷ് ഗോപിയും ഒന്നിച്ചെത്തുന്ന സിനിമയാണിത്.
'ലേലം', 'പത്രം', 'വാഴുന്നോര്‍', എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സുരേഷ് ഗോപിയുടെ കരിയറിലെ ഹിറ്റ് കഥാപാത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ജോഷി 43 വര്‍ഷമായി മലയാള സിനിമയിലെ നിറസാന്നിധ്യമാണ്. ഏറെ കാലങ്ങള്‍ക്ക് ശേഷം സുരേഷ് ഗോപി പൊലീസ് വേഷത്തിൽ എത്തുന്ന ചിത്രം എന്ന പ്രത്യേകതയും പാപ്പനുണ്ട്. സുരേഷ് ഗോപി നായകനായെത്തുന്ന 252-ാം സിനിമയാണ് പാപ്പൻ. സൂപ്പര്‍ ഹിറ്റായ 'പൊറിഞ്ചു മറിയം ജോസി'ന് ശേഷമുള്ള ജോഷിയുടെ ക്രൈം ത്രില്ലർ ചിത്രമാണ് 'പാപ്പന്‍'.

ചിത്രത്തില്‍ മാത്യൂസ് പാപ്പന്‍ ഐപിഎസ് എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. ഗോകുല്‍ സുരേഷും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ജോഷിക്കൊപ്പം ക്രിയേറ്റീവ് ഡയറക്ടറായി മകന്‍ അഭിലാഷ് ജോഷിയുമുണ്ട്. രണ്ടു തലമുറകളുടെ സംഗമമാണ് 'പാപ്പന്‍'. ചിത്രത്തിന്റെ നിര്‍മ്മാതാവ് ഡേവിഡ് കാച്ചപ്പിള്ളിയുടെ മകനായ അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.

മാസ്സ് ഫാമിലി ക്രൈം ഇൻവസ്റ്റിഗേഷൻ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിൽ വമ്പൻ താര നിരയാണ് അണിനിരക്കുന്നത്. സണ്ണി വെയിന്‍, നൈല ഉഷ, നീത പിള്ള, ആശ ശരത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്‍, ടിനി ടോം, ഷമ്മി തിലകന്‍ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.

നൈല ഉഷ, കനിഹ, നീത പിള്ള എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗോകുലം ഗോപാലൻ, ഡേവിഡ് കാച്ചപ്പിള്ളി, റാഫി മതിര, എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ആർജെ ഷാനാണ്. ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി, സഹനിർമ്മാണം വി സി പ്രവീൺ, ബൈജു ഗോപാലൻ,സുജിത് ജെ നായർ, ഷാജി. സംഗീതം ജേക്സ് ബിജോയ്, ഗാനരചന : മനു മഞ്ചിത്, ജ്യോതിഷ് കാശി.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് : സെബാസ്റ്റ്യൻ കൊണ്ടൂപറമ്പിൽ, തോമസ് ജോൺ, കൃഷ്ണമൂര്‍ത്തി. സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ്, ശ്രീശങ്കർ , ആർട്ട് നിമേഷ് എം താനൂർ .മേക്കപ്പ് റോണെക്സ് സേവ്യർ. കോസ്റ്റ്യൂം പ്രവീൺ വർമ,പ്രൊഡക്ഷൻ കൺട്രോളർ എസ് മുരുകൻ , ചീഫ് അസോസിയേറ്റ് ഡയറക്ടർ സിബി ജോസ് ചാലിശ്ശേരി, സ്റ്റിൽസ് നന്ദു ഗോപാലകൃഷ്ണൻ ഡിസൈൻസ് ഓൾഡ് മങ്ക്സ്. പിആർഒ മഞ്ജു ഗോപിനാഥ്, മാർക്കറ്റിംഗ് ഒബ്സ്ക്യൂറ.



കൊ പ്രൊഡ്യൂസര്‍സ്- സുജിത്ത് ജെ നായര്‍, ഷാജി സി കെ എം, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍സ്- സെബാസ്റ്റ്യന്‍ കൊണ്ടൂപ്പറമ്പില്‍ (യുസ്) തോമസ് ജോണ്‍ (യുസ്), സംഗീതം-ജേക്‌സ് ബിജോയ്, സൗണ്ട് ഡിസൈന-വിഷ്ണു ഗോവിന്ദ് ശ്രീ ശങ്കര്‍ (സൗണ്ട് ഫാക്ടര്‍), പ്രൊഡക്ഷന്‍ കണ്‍ട്രോളർ-എസ്. മുരുകന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടർ-സിബി ജോസ് ചാലിശ്ശേരി, കലാസംവിധാനം-നിമേഷ്. എം. താനൂര്‍,മേക്കപ്പ്- റോണക്‌സ് സേവ്യര്‍, കോസ്റ്റ്യൂം-പ്രവീണ്‍ വര്‍മ്മ, കളറിസ്റ്റ്-ലിജു പ്രഭാകര്‍, സ്റ്റില്‍സ്-നന്ദു ഗോപാല കൃഷ്ണന്‍,ഡിസൈനർ- ഓള്‍ഡ്മങ്ക്‌സ്, ഡിസ്ട്രിബ്യൂഷന്‍ ഡ്രീം ബിഗ് ഫിലിംസ്, മോഷന്‍ പോസ്റ്റർ-മാഗ്‌മൈത്ത്

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്