ആപ്പ്ജില്ല

സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ തമിഴിലേക്ക്; നായകൻ ജീവ

ലിജോ ജോസ് പെല്ലിശ്ശേരിയും ചെമ്പന്‍ വിനോദും ബി ഉണ്ണികൃഷ്ണനും ചേര്‍ന്ന് നിർമ്മിച്ച ചിത്രം 'സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ' തമിഴിലേക്ക് റീമേക്ക് ചെയ്യുന്നു.

Samayam Malayalam 7 Apr 2018, 4:00 pm
ലിജോ ജോസ് പെല്ലിശ്ശേരിയും ചെമ്പന്‍ വിനോദും ബി ഉണ്ണികൃഷ്ണനും ചേര്‍ന്ന് നിർമ്മിച്ച ചിത്രം 'സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ' തമിഴിലേക്ക് റീമേക്ക് ചെയ്യുന്നു. അങ്കമാലി ഡയറീസിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ ആന്‍റണി വര്‍ഗീസ് മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. മാർച്ച് 31 ന് തിയേറ്ററുകളിലെത്തിയ ചിത്രം ആദ്യ ദിവസം തന്നെ 1.5 കോടിയുടെ കലക്ഷനുകളാണ് വാരിക്കൂട്ടിയത്.
Samayam Malayalam swathanthryam ardharathriyil remakes into tamil
സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ തമിഴിലേക്ക്; നായകൻ ജീവ


ലിജോയുടെ ശിഷ്യനായ ടിനു പാപ്പച്ചന്‍റെ ആദ്യ സംരംഭമായിരുന്നു ഈ ചിത്രം. ടിനു പാപ്പച്ചൻ തന്നെയാണ് തമിഴിലും സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ ആന്‍റണി വര്‍ഗീസ് അവതരിപ്പിച്ച ജേക്കബ് എന്ന കഥാപാത്രം തമിഴിൽ ജീവയായിരിക്കും കൈകാര്യം ചെയ്യുക.

മലയാളത്തിലെ ആദ്യ മുഴനീള പ്രിസൺ ബ്രേക്കിങ് ചിത്രം എന്ന വിശേഷണമായിരുന്നു ചിത്രത്തിന് പ്രേക്ഷകർ നൽകിയിരുന്നത്. ആക്ഷന് പ്രാധാന്യം നൽകികൊണ്ട് എടുത്ത ചിത്രം ഇപ്പോഴും നിറ സദസ്സിൽ പ്രദർശനം തുടരുകയാണ്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്