ആപ്പ്ജില്ല

മാധുരിയുടെ നൃത്ത ചുവടുകളുമായി 'കലങ്കി'ലെ ഗാനം

1945-കളുടെ പശ്ചാത്തലത്തിൽ നടക്കുന്ന കഥയാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. പ്രണയവും പ്രണയനഷ്ടവുമൊക്കെ സിനിമയുടെ ഭാഗമാകുന്നുണ്ടെന്നാണ് ട്രെയിലര്‍ തന്നിരുന്ന സൂചന

Samayam Malayalam 10 Apr 2019, 4:19 pm

ഹൈലൈറ്റ്:

  • ‘കലങ്കി’ലെ മനോഹര ഗാനം പുറത്തിറങ്ങി
  • അഭിഷേക് വർമ്മനാണ് കലങ്കിന്‍റെ സംവിധായകൻ
  • ശ്രീദേവി ചെയ്യാനിരുന്ന റോളാണ് മാധുരി ദീക്ഷിത് ചെയ്യുന്നത്
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam kalank song
ബോളിവുഡിലെ വൻതാരനിര ഒന്നിക്കുന്ന ‘കലങ്കി’ലെ മനോഹര ഗാനം പുറത്തിറങ്ങി. മാധുരി ദീക്ഷിത്, സഞ്ജയ് ദത്ത്, വരുൺ ധവാൻ, ആലിയ ഭട്ട്, ആദിത്യ റോയ് കപൂർ, സോനാക്ഷി സിൻഹ തുടങ്ങി നിരവധി ബോളിവുഡ് മുൻനിര താരങ്ങളാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. 1945-കളുടെ പശ്ചാത്തലത്തിൽ നടക്കുന്ന കഥയാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. പ്രണയവും പ്രണയനഷ്ടവുമൊക്കെ സിനിമയുടെ ഭാഗമാകുന്നുണ്ടെന്നാണ് ട്രെയിലര്‍ തന്നിരുന്ന സൂചന.

അന്തരിച്ച നടി ശ്രീദേവി ചെയ്യാനിരുന്ന റോളാണ് മാധുരി ദീക്ഷിത് ചെയ്യുന്നത്. ‘2 സ്റ്റേറ്റ്സ്’ എന്ന ചിത്രത്തിന്‍റെ സംവിധായകനായിരുന്ന അഭിഷേക് വർമ്മനാണ് കലങ്കിന്‍റെ സംവിധായകൻ. ചിത്രം നിർമ്മിക്കുന്നത് കരൺ ജോഹറാണ്. ബോളിവുഡിലെ പ്രശസ്ത സംഗീതജ്ഞൻ പ്രീതം ആണ് ചിത്രത്തിന്‍റെ സംഗീതം ഒരുക്കുന്നത്.
ചിത്രത്തിൽ മാധുരിയും ആലിയയുമൊന്നിക്കുന്ന കഥക് നൃത്തരംഗമുള്ള ഗാനം യൂട്യൂബിൽ തരംഗമായിരുന്നു. അതിനുശേഷമാണ് ഇപ്പോള്‍ തബ് ഹോ ഗയേ എന്ന ഈ ഗാനം ഇറങ്ങിയിരിക്കുന്നത്. ഏപ്രിൽ 17 നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്