ആപ്പ്ജില്ല

രാജേഷ് പിള്ളയുടെ ഓർമ്മയ്ക്കായ് ഒരുക്കിയ 'ടേക്ക് ഓഫ്'

'വേട്ട'യ്ക്കുശേഷം രാജേഷ് പിള്ള ഫിലിംസിന്റെ ബാനറിലുള്ള 'ടേക്ക് ഓഫ്' എന്ന ചിത്രം

TNN 24 Mar 2017, 7:33 pm
'വേട്ട'യ്ക്കുശേഷം രാജേഷ് പിള്ള ഫിലിംസിന്റെ ബാനറിലുള്ള 'ടേക്ക് ഓഫ്' എന്ന ചിത്രം മഹേഷ് നാരായണന്റെ സംവിധാനത്തിൽ തിയറ്ററുകളിലെത്തിയിരിക്കുകയാണ്. ജീവിതത്തിൽ മറ്റെന്തിനേക്കാളും സിനിമയ്ക്ക് പ്രാധാന്യം കൽപിച്ചിരുന്ന രാജേഷ് പിള്ള അകാലത്തിൽ വിട്ടുപിരിഞ്ഞതോടെ അദ്ദേഹത്തിന് സ്നേഹോദരമായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
Samayam Malayalam take off a tribute to rajesh pillai
രാജേഷ് പിള്ളയുടെ ഓർമ്മയ്ക്കായ് ഒരുക്കിയ 'ടേക്ക് ഓഫ്'


ഇറാഖില്‍ മലയാളി നഴ്‌സുമാര്‍ അനുഭവിച്ച ദുരിതം എന്ന വണ്‍ലൈനറില്‍ ഒരുക്കിയ ചിത്രം ആദ്യദിവസം തന്നെ മികച്ച പ്രതികരണങ്ങളാണ് നേടിയിരിക്കുന്നത്. കുഞ്ചാക്കാ ബോബനും ഫഹദ് ഫാസിലും പാര്‍വതിയും പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രത്തില്‍ ആസിഫ് അലിയും ശ്രദ്ധേയമായ വേഷം ചെയ്യുന്നുണ്ട്. സങ്കര്‍ഷങ്ങള്‍ മാത്രമല്ല പ്രണയവും ഇഴചേർന്നിരിക്കുന്നതാണ് ചിത്രം.


( രാജേഷ് പിള്ളയുടെ ഭാര്യ മേഘ രാജേഷ് പിള്ള, ചിത്രത്തിന്റെ സംവിധായകൻ മഹേഷ് നാരായണൻ, തിരക്കഥാകൃത്ത് പി.വി ഷാജികുമാർ എന്നിവർ. )

പി.വി ഷാജികുമാറും മഹേഷ് നാരായണനും ചേർന്നാണ് തിരക്കഥ. രാജേഷ് പിള്ളയുടെ ഭാര്യ മേഘ രാജേഷ് പിള്ളയാണ് എക്സി.പ്രൊഡ്യൂസർ. 2011-ൽ ട്രാഫിക് കണ്ടിറങ്ങിയ അതേ ഫീലാണ് ടേക്ക് ഓഫ് അവസാനിച്ചപ്പോഴുമുള്ളതെന്ന് പ്രേക്ഷക പ്രതികരണം വരുകയാണ്. അതോടെ രാജേഷ് പിള്ളയ്ക്കുള്ള ഏറ്റവും ഉചിതമായ ആദരമാകുകയാണ് ചിത്രം.

Take off a tribute to Rajesh Pillai
According to the director Mahesh Narayanan, the movie is a tribute to the late director Rajesh Pillai.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്