ശിവകാര്ത്തികേയന് നായകനാകുന്ന എസ്.കെ. 20 എന്ന ചിത്രത്തില്‍ നായികയായെത്തുന്നത് യുക്രൈന് താരം മറിയ റ്യബോഷപ്കയാണ് നായികയായെത്തുന്നത്. കെ.വി. അനുദീപ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് താല്‍ക്കാലികമായാണ് എസ്.കെ. 20 എന്ന് പേരിട്ടിരിക്കുന്നത്. ശ്രീ വെങ്കടേശ്വരന് സിനിമാസ് എല്‍.എല്‍.പി.യാണ് 'എസ്കെ 20' നിര്‍മിക്കുന്നത്.
ഒരു വിദേശ വനിതയുമായി പ്രണയത്തിലാകുന്ന ടൂറിസ്റ്റ് ഗൈഡായാണ് ശിവകാര്ത്തികേയന് ചിത്രത്തില്‍ വേഷമിടുന്നത്. ശിവകാര്‍ത്തികേയന്റേതായി പുറത്തിറങ്ങുന്ന ആദ്യ തെലുങ്ക് ചിത്രമാണിത്. തമിഴിലും തെലുങ്കിലും ഒരുപോലെയാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കുന്നത്. ചിത്രത്തില്‍ പ്രേംജി അമരെന്‍, പ്രാങ്ക്സ്റ്റെര് രാഹുല്‍ തുടങ്ങിയ താരങ്ങളും അണിനിരക്കുന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മറ്റ് കഥാപാത്രങ്ങളെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.
മനോജ് പരമഹംസയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. തമന് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുക. റൊമാന്‍സിനും കോമഡിക്കും ഒരേപോലെ പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുങ്ങുന്നത്. ശിവകാര്‍ത്തികേയന്റെ 'ഡോണ്‍' ആണ് ഇനി റിലീസ് കാത്തിരിക്കുന്ന ചിത്രം. ചിത്രം മെയ് 13-ന് തീയേറ്ററില്‍ എത്തും.
Also Watch :