ആപ്പ്ജില്ല

മാധവനും വിജയ് സേതുപതിയും നേര്‍ക്കുനേര്‍... 'വിക്രം വേദ' ട്രെയിലറെത്തി

പൂർണ്ണമായും ആക്ഷൻ ത്രില്ലർ ചിത്രമായിരിയ്ക്കും വിക്രം വേദ

TNN 22 Jun 2017, 6:33 pm
മാധവനും വിജയ് സേതുപതിയും മുഖ്യവേഷങ്ങളിലെത്തുന്ന 'വിക്രം വേദ' യുടെ ട്രെയിലര്‍ പുറത്തുവിട്ടു. ആക്ഷന്‍ മൂഡിലുള്ള ചിത്രം ഒരുക്കുന്നത് പുഷ്‌കര്‍, ഗായത്രി എന്നിവര്‍ ചേര്‍ന്നാണ്. ഇരുവരും തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നതും. ഇവരുടെ മൂന്നാമത്തെ ചിത്രമാണ് വിക്രം വേദ. വരലക്ഷ്മിയും ചിത്രത്തിൽ ഒരു സുപ്രധാന വേഷം കൈകൈര്യം ചെയ്തിട്ടുണ്ട്. മലയാളി കൂടിയായ ഹരീഷ് പേരടിയും ചിത്രത്തിലുണ്ട്. ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാനാണ് ചിത്രത്തിന്‍റെ ട്രെയിലർ പുറത്തു വിട്ടത്. തന്‍റെ സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് താരം ട്രെയിലർ പുറത്തുവിട്ടിരിക്കുന്നത്. തന്‍റെ പ്രിയ സുഹൃത്തായ മാഡി(മാധവൻ)യുടെ പുതിയ ചിത്രത്തി​ന്‍റെ ഊർജ്ജസ്വലമായ ട്രെയിലർ എല്ലാ തമിഴ് സുഹൃത്തുക്കൾക്കുമായി സമർപ്പിക്കുന്നു എന്നാണ് കിങ് ഖാൻ തലക്കുറിപ്പായി കുറിച്ചിട്ടുള്ളത്.
Samayam Malayalam tamil movie vikram vedha trailer is out
മാധവനും വിജയ് സേതുപതിയും നേര്‍ക്കുനേര്‍... 'വിക്രം വേദ' ട്രെയിലറെത്തി







ആദ്യമായാണ് മാധവനും വിജയ് സേതുപതിയും ഒന്നിക്കുന്നത്. പൂർണ്ണമായും ആക്ഷൻ ത്രില്ലർ ചിത്രമായിരിയ്ക്കും വിക്രം വേദ. ഒരിടവേളയ്ക്ക് ശേഷം മാധവന്‍ പോലീസ് വേഷത്തിലെത്തുന്ന ചിത്രമെന്ന പ്രത്യേകതയും വിജയ് സേതുപതി ആദ്യമായി വില്ലന്‍ വേഷത്തിലെത്തുന്നെന്ന പ്രത്യേകതയും ചിത്രം ആരാധകരില്‍ ആകാംക്ഷ ഉണര്‍ത്തുന്നുണ്ട്. ശ്രദ്ധ ശ്രീനാഥ് ആണ് നായിക.

സാം.സി.എസിന്‍റേതാണ് സംഗീതം, പി.എസ്.വിനോദ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. വൈനോട്ട് സ്റ്റുഡിയോസ് ട്രിഡന്‍റ്സ് ആര്‍ട്‌സുമായി ചേര്‍ന്നാണ് 'വിക്രം വേദ' നിര്‍മിച്ചിരിക്കുന്നത്. ആര്യയെ നായകനാക്കി ഓരം പോ എന്ന തമിഴ് ചിത്രത്തിലൂടെയാണ് പുഷ്‌കര്‍, ഗായത്രി ടീം സംവിധാനരംഗത്തെത്തിയത്.

Tamil Movie Vikram Vedha Trailer is out

Tamil Movie Vikram Vedha starring by Madhavan and Vijay Sethupathi Official Trailer is out

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്