ആപ്പ്ജില്ല

കേരളാ പോലീസ് എന്നാ സുമ്മാവാ! ത്രില്ലടിപ്പിക്കാന്‍ 'ഓപ്പറേഷന്‍ ജാവ', ടീസര്‍

വിനായകന്‍, ഷെെന്‍ ടോം ചാക്കോ, ബാലു വര്‍ഗ്ഗീസ്, ലുക്ക്മാന്‍, ബിനു പപ്പന്‍, ഇര്‍ഷാദ് അലി, പ്രശാന്ത് അലക്സാണ്ടര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നത്.

Samayam Malayalam 21 Jan 2021, 9:11 am
Samayam Malayalam operation java
കേരളാ പോലീസ് എന്നാ സുമ്മാവാ! ത്രില്ലടിപ്പിക്കാന്‍ 'ഓപ്പറേഷന്‍ ജാവ', ടീസര്‍
ത്രില്ലടിപ്പിക്കാന്‍ ഓപ്പറേഷന്‍ ജാവ എത്തുന്നു. യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുക്കിയിരിക്കുന്ന ഓപ്പറേഷന്‍ ജാവയുടെ ടീസര്‍ പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. നവാഗതനായ തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ചിത്രത്തിന്റെ ടീസര്‍ പ്രതീക്ഷ പകരുന്നതാണ്. കേരളത്തിലും തമിഴ് നാട്ടിലുമായി നടന്ന അന്വേഷണമാണ് ചിത്രത്തില്‍ പറയുന്നത്.

Also Read: പൃഥ്വിരാജും ഉണ്ണി മുകുന്ദനും മംമ്ത മോഹൻദാസും ഒന്നിക്കുന്ന 'ഭ്രമം'

വി സിനിമാസ് ഇന്റ‍ര്‍നാഷണലിന്റെ ബാനറില്‍ പത്മ ഉദയ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. വിനായകന്‍, ഷെെന്‍ ടോം ചാക്കോ, ബാലു വര്‍ഗ്ഗീസ്, ലുക്ക്മാന്‍, ബിനു പപ്പന്‍, ഇര്‍ഷാദ് അലി, പ്രശാന്ത് അലക്സാണ്ടര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നത്.

Also Read: ദുൽഖറിൻ്റെ നായികയാകാൻ മൃണാൾ ഥാക്കൂർ? റൊമാൻ്റിക് ചിത്രത്തിൽ പ്രേക്ഷകർക്ക് വാനോളം പ്രതീക്ഷ!

ഒരു വര്‍ഷക്കാലത്തോളം നീണ്ട റിസേര്‍ച്ചുകള്‍ക്കൊടുവിലാണ് ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കിയത്. കേരള പോലീസിന്റെ അന്വേഷണ രീതിയെ കുറിച്ച് പറയുന്ന ചിത്രം പരമാവധി സത്യസന്ധമായാണ് ചിത്രീകരിച്ചിരിക്കുന്നതെന്നാണ് സംവിധായകന്‍ പറയുന്നത്. ഫായിസ് സിദ്ദിഖ് ആണ് ക്യാമറ. ജെക്സ് ബിജോയ് ആണ് സംഗീതം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്