ആപ്പ്ജില്ല

തെലുങ്കു നടൻ വിജയ് സായി ജീവനൊടുക്കി

തെലുങ്ക് ഹാസ്യതാരം വിജയ് സായ് (38) ആത്മഹത്യ ചെയ്ത നിലയിൽ.

TNN 12 Dec 2017, 12:53 pm
ഹൈദരാബാദ് : തെലുങ്ക് ഹാസ്യതാരം വിജയ് സായ് (38) ആത്മഹത്യ ചെയ്ത നിലയിൽ. ഹൈദരാബാദിലെ വസതിയിലാണ് വിജയ് സായിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കിടക്ക വിരി ഉപയോഗിച്ച് സീലിങ് വാനിൽ തൂങ്ങി മരിക്കുകയായിരുന്നു. മരണ കാരണം വ്യക്തമല്ല. ആത്മഹത്യാ കുറിപ്പും കണ്ടെത്താനായിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി.
Samayam Malayalam telugu actor vijay sai commits suicide
തെലുങ്കു നടൻ വിജയ് സായി ജീവനൊടുക്കി


പ്രഭാത ഭക്ഷണം കഴിച്ച് മുറിയിൽ കയറി വാതിൽ അടക്കുകയായിരുന്നു വിജയ്. ഉറങ്ങാൻ പോയതാകുമെന്നാണ് വീട്ടുക്കാർ കരുതിയത്. വിളിച്ചിട്ട് വാതിൽ തുറക്കാത്തതിനെ തുടർന്ന് വാതിൽ തകർത്ത് അകത്ത് കടന്നപ്പോഴാണ് വിജയ് സായിയെ തൂങ്ങിയ നിലയിൽ കണ്ടത്. ഏതാനും നാളുകളായി സായി ഭാര്യയുമായി പിരിഞ്ഞ് കഴിയുകയായിരുന്നു. അതിൽ വിജയ് മാനസിക പ്രയാസം അനുഭവിച്ചിരുന്നു. ഇതാകാം മരണകാരണമെന്നാണ് പോലീസ് നിഗമനം.

1992 ൽ സ്വാതി കിരണം എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടായിരുന്നു വിജയ് സിനിമയിലെത്തിയത്. 2013 ൽ പുറത്തിറങ്ങിയ അമൈലു അബൈലു എന്ന ചിത്രത്തിലൂടെ വിജയ് ഏറെ ശ്രദ്ധേയനായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്