ഹൈദരാബാദ്: പിറന്നാൾ ദിനത്തിനു തൊട്ടുമുമ്പാണ് ജൂനിയർ എൻ ടി ആറിൻ്റെ പുതിയ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നത്. ജൂനിയർ എൻ ടി ആറിൻ്റെ പുതിയ ചിത്രമായ 'ജയ് ലവ കുശ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് ഗംഭീര പ്രതികരണമാണ് ലഭിച്ചത്. രാജകീയം എന്നാണ് പോസ്റ്റർ വിശേഷിപ്പിക്കപ്പെട്ടത്.
കെ എസ് രവിന്ദ്രയാണ് ചിത്രത്തിൻ്റെ സംവിധായകൻ. താരത്തിൻ്റെ ആരാധകർ ആകാംക്ഷയോടെയാണ് ഈ ചിത്രം കാത്തിരിക്കുന്നത്. അതിന് കാരണവുമുണ്ട്, തൻ്റെ കരിയറിൽ ആദ്യമായി മൂന്നു റോളുകളിൽ എത്തുന്നു എന്ന പ്രത്യേകതയുണ്ട്.
Jai Lava Kusa: The first look of NTR is monarchical
Jr N T Rama Rao looks absolutely royal in one of the characters in Jai Lava Kusa.