വാള്‍ട്ട് ഡിസ്നി സ്റ്റുഡിയോസ് അണിയിച്ചൊരുക്കിയ ഹോളിവുഡ് ചിത്രം 'ദി ലയണ്‍ കിംഗി'ന്റെ ഏറ്റവും പുതിയ ട്രെയിലര്‍ പുറത്തിറങ്ങി. ജോണ്‍ ഫേവ്രു സംവിധാനം ചെയ്യുന്ന ചിത്രം ഈ വര്‍ഷം ജൂലൈ 19നാണ് പുറത്തിറങ്ങുന്നത്. മുമ്പ് ആഗോള തലത്തില്‍ വന്‍ ഹിറ്റായി മാറിയിട്ടുള്ള ജംഗിള്‍ ബുക്കിന്റേയും സംവിധായകനായിരുന്നു ജോണ്‍ ഫേവ്രു. ആഫ്രിക്കയിലെ വനം അടക്കി ഭരിച്ചിരുന്ന രാജാവായി ഒരുസിംഹം വളരുന്നതും അതിനുശേഷമുണ്ടാകുന്ന ചില അധികാര തര്‍ക്കങ്ങളുമാണ് ചിത്രത്തിന് പ്രമേയം. മുമ്പ് ലയൺകിംഗിന്റെ 2ഡി പതിപ്പ് ഇറങ്ങിയിട്ടുള്ളത് ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമയാണ്.
തിരക്കഥാകൃത്തുക്കളായ ഐറീന് മെക്ചി, ജൊനാഥന് റോബര്‍ട്ട്സ്, ലിന്‍ഡ വൂള്‍വര്‍ട്ടണ്‍ എന്നിവര്‍ ചേര്‍ന്നാണ് ലയണ്‍ കിംഗ് പുതിയ ആനിമേഷൻ പതിപ്പ് എഴുതിയിരിക്കുന്നത്. ലയൺ മുഫാസയുടെ കുഞ്ഞ് സിംബ ആണ് പുതിയ ചിത്രത്തിലെ പ്രധാന കഥാപാത്രമായുള്ളത്.
ഡൊണാള്‍ഡ് ഗ്ലോവേര്, ബിയോണ്‍സ്, ജോണ്‍ ഒലിവര്‍, സേഥ് റോജിന്‍ തുടങ്ങിയ നടന്മാരാണ് ചിത്രത്തിലെ കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്കിയിരിക്കുന്നതെന്നതും ഏറെ കൗതുകകരമാണ്. 1994ല്‍ പുറത്തിറങ്ങിയിട്ടുള്ള ലയണ്‍ കിംഗിന്റെ 2ഡി പതിപ്പിന്റെ പുനരാവിഷ്കരണമായ ചിത്രമായതിനാൽ തന്നെ കുട്ടികള്‍ക്ക് മാത്രമല്ല ഇപ്പോഴുള്ള വലിയ ആളുകള്‍ക്ക് കൂടി ഗൃഹാതുരതയുണര്‍ത്തുന്ന ചിത്രം കൂടിയാണിത്.