വെള്ളിത്തിരയിൽ ഭയാനകരംഗങ്ങളുമായി ഭീതിയുടെ ലോകത്തേക്ക് നയിക്കുന്ന ഹൊറർ ചിത്രങ്ങൾക്ക് ആരാധകർ ഏറെയാണ്. ഭാഷയോ മറ്റ് എന്തെങ്കിലും പരിമിതികളോ ഹൊറർ ചിത്രങ്ങൾ ആസ്വദിക്കുന്നതിന് ഒരിക്കലും തടസ്സമാകാറില്ല. അത്തരം ഹൊറർ ആസ്വാദകർക്ക് സന്തോഷവുമായി ഒരു ട്രയിലർ എത്തിയിരിക്കുകയാണ്.
ജാപ്പനീസ് സീരീസ് ആയ 'ഡെത്ത് നോട്ട്' ആരാധകർക്ക് ഈ ട്രയിലർ വളരെയധികം ഇഷ്ടപ്പെടും. ഒരു ഹൈസ്കൂൾ വിദ്യാർത്ഥിയുടെ കൈയിൽ ഒരു ഡെത്ത് നോട്ട് ലഭിക്കുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് ഈ സീരീസിലെ പ്രതിപാദനം. ഈ കഥയെ ആസ്പദമാക്കി നിരവധി സിനിമകൾ വന്നിട്ടുണ്ടെങ്കിലും ഇത് ആദ്യമായാണ് നെറ്റ്ഫ്ലിക്സ് ഇത്തരമൊരു സിനിമയുമായി എത്തുന്നത്.
'ഡെത്ത് നോട്ട്' ട്രയിലർ വന്ന് ഒരുദിവസമായെങ്കിലും ആരാധകരെ തൃപ്തിപ്പെടുത്താൻ ആയിട്ടില്ല. യുട്യൂബിൽ ട്രയിലറിനു താഴെയുള്ള കമൻ്റ് ബോക്സ് അതൃപ്തരായ ആരാധകരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
നമുക്ക് തുടങ്ങാം എന്ന് ഡഫെ പറയുന്നിടത്താണ് ചിത്രത്തിൻ്റെ ട്രയിലർ അവസാനിക്കുന്നത്. ഓഗസ്റ്റ് 25നാണ് ചിത്രത്തിൻ്റെ റിലീസ്. ആദം വിങ്ങാർഡ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
The Trailer Of Netflix's 'Death Note' Is Out
The Trailer Of Netflix's 'Death Note' Is Out & Willem Defoe Is The Only Thing That Saved It