ആപ്പ്ജില്ല

തൊട്ടപ്പൻ ഇനി തമിഴിലേക്ക്!; ആശ്ചര്യം പ്രകടിപ്പിച്ച് സംവിധായകൻ

ചിത്രം ഇനി തമിഴ് സംസാരിക്കാൻ ഒരുങ്ങുകയാണെന്നാണ് വിവരം. തമിഴിലെ ഒരു സൂപ്പർതാരം ആകും വിനായകൻ്റെ വേഷത്തിൽ എത്തുക എന്നാണ് റിപ്പോര്‍ട്ട്. എന്നാൽ ആരാണ് ആ സൂപ്പർതാരം എന്ന വിവരം പുറത്ത് വിട്ടിട്ടില്ല.

Samayam Malayalam 11 Jun 2019, 12:13 pm

ഹൈലൈറ്റ്:

  • ചിത്രം ഇനി തമിഴ് സംസാരിക്കാൻ ഒരുങ്ങുകയാണെന്നാണ് വിവരം.
  • തമിഴിലെ ഒരു സൂപ്പർതാരം ആകും വിനായകൻ്റെ വേഷത്തിൽ എത്തുക എന്നാണ് റിപ്പോര്‍ട്ട്.
  • എന്നാൽ ആരാണ് ആ സൂപ്പർതാരം എന്ന വിവരം പുറത്ത് വിട്ടിട്ടില്ല.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam തൊട്ടപ്പൻ ഇനി തമിഴിലേക്ക്!; ആശ്ചര്യം പ്രകടിപ്പിച്ച് സംവിധായകൻ
തൊട്ടപ്പൻ ഇനി തമിഴിലേക്ക്!; ആശ്ചര്യം പ്രകടിപ്പിച്ച് സംവിധായകൻ
വിനായകൻ നായകനാകുന്ന 'തൊട്ടപ്പൻ' തീയേറ്ററുകളിൽ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. മേയ്ക്കിങിലെ വ്യത്യസ്തതയും വേറിട്ട കഥാപശ്ചാത്തലവുമാണ് ചിത്രത്തെ ഏറെ ശ്രദ്ധേയമാക്കുന്നത്. കിസ്മത്ത് എന്ന മനോഹര ചിത്രത്തിന് ശേഷം ഷാനവാസ് ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രമാണ് തൊട്ടപ്പൻ. മുഴുനീള നായകനായി വിനായകന്‍ ആദ്യമായെത്തുന്ന ചിത്രവുമാണിത്. സംസ്ഥാന ചലച്ചിത്ര അവാ‍ര്‍ഡിൽ മികച്ച ബാലതാരമായി തെരഞ്ഞെടുക്കപ്പെട്ട അബനി ആദിയും ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.
ചിത്രം ഇനി തമിഴ് സംസാരിക്കാൻ ഒരുങ്ങുകയാണെന്നാണ് വിവരം. തമിഴിലെ ഒരു സൂപ്പർതാരം ആകും വിനായകൻ്റെ വേഷത്തിൽ എത്തുക എന്നാണ് റിപ്പോര്‍ട്ട്. എന്നാൽ ആരാണ് ആ സൂപ്പർതാരം എന്ന വിവരം പുറത്ത് വിട്ടിട്ടില്ല. ചിത്രം തമിഴിലേക്ക് മൊഴിമാറ്റുന്ന വാര്‍ത്ത വളരെ ആശ്ചര്യത്തോടെയാണ് സംവിധായകൻ ഷാനവാസ് ബാവക്കുട്ടി സോഷ്യൽ മീഡിയയിലെ സുഹൃത്തുക്കളുമായി പങ്കുവെച്ചത്.


പുതുമുഖം പ്രിയംവദയാണ് ചിത്രത്തിലെ നായിക. ആനന്ദം ഫെയിം റോഷനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഫ്രാന്‍സിസ് നെരോണയുടെ കഥയ്ക്ക് പി സി റഫീഖാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ഫ്രാന്‍സിസ് നൊറോണയുടെ കഥകളുടെ സമാഹാരമാണ് ചിത്രത്തിനു ആധാരം. കൊച്ചിയിലെ ഒരു ഉൾനാടൻ തുരുത്തിൽ നടക്കുന്ന കഥ വളരെ റിയലിസ്റ്റിക് ആയാണ് ചിത്രം സംവദിക്കുന്നത്. ഇത്താക്ക് എന്ന വിനായകൻ സാറാ എന്ന പെൺകുട്ടിയുടെ തല തൊട്ടപ്പൻ ആകുന്നതിൽ തുടങ്ങുന്ന കഥ അവർ തമ്മിലുള്ള വൈകാരിക സ്നേഹ ബന്ധത്തിലൂടെയും കടന്നു പോകുന്നു.

ചിത്രത്തിന് വേണ്ടി ക്യാമറ കൈകാര്യം ചെയ്യുന്നത് സുരേഷ് രാജനാണ്. ഗിരീഷ് എം ലീല കുട്ടനാണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. പശ്ചാത്തല സംഗീതം ഒരുക്കുന്നത് ജസ്റ്റിനാണ്. ജിതിന്‍ മനോഹർ ആണ് ചിത്രസംയോജനം. റോഷന്‍ മാത്യു, മനോജ് കെ ജയന്‍, കൊച്ചു പ്രേമന്‍, പോളി വില്‍സണ്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ഷാനവാസിൻ്റെ ആദ്യ ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത് ഷൈന്‍ നിഗം, ശ്രുതി മേനോന്‍, വിനയ് ഫോര്‍ട്ട് എന്നിവരായിരുന്നു. ഏറെ നിരൂപക പ്രശംസ നേടിയ ചിത്രം ജാതി രാഷ്ട്രീയവും ഇൻ്റര്‍ കാസ്റ്റ് പ്രണയവുമായിരുന്നു ചര്‍ച്ച ചെയ്തിരുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്