ആപ്പ്ജില്ല

ടൊവിനോ ഇനി പൊലീസ് ഓഫീസറായി കസറും; ‘കല്‍ക്കി’ വരുന്നു

ടൊവിനോ തന്നെയാണ് ചിത്രത്തിൻ്റെ പോസ്റ്റര്‍ ആരാധകരുമായി പങ്കുവെച്ചത്.

Samayam Malayalam 16 Sept 2018, 12:27 pm
പോലീസ് ഓഫീസറായി ടൊവിനോ എത്തുന്ന കൽക്കിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വിട്ടു. തീവണ്ടിയിക്കും ഒരു കുപ്രസിദ്ധ പയ്യനും ശേഷം ടൊവിനോ നായകനാകുന്ന ചിത്രമാണിത്. ടൊവിനോ തന്നെയാണ് ചിത്രത്തിൻ്റെ പോസ്റ്റര്‍ ആരാധകരുമായി പങ്കുവെച്ചത്. തീവണ്ടിയുടെ സംവിധായകൻ ഫെല്ലിനിയും പോസ്റ്റര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ചിത്രം ഒരു പോലീസ് ഓഫീസറുടെ കഥയാണ് പറയുന്നതെന്നാണ് പോസ്റ്റർ നൽകുന്ന സൂചന.
Samayam Malayalam ടൊവിനോ ഇനി പൊലീസ് ഓഫീസറായി കസറും; ‘കല്‍ക്കി’ വരുന്നു
ടൊവിനോ ഇനി പൊലീസ് ഓഫീസറായി കസറും; ‘കല്‍ക്കി’ വരുന്നു


പോലീസ് യൂണിഫോമിട്ട ഒരു ഓഫീസറുടെ തോൾ ഭാഗത്തിൻ്റെ ചിത്രമാണ് പോസ്റ്ററിൽ മുഖ്യമായും കാണാനാകുന്നത്. അത് ടൊവിനോ ചെയ്യുന്ന കഥാപാത്രത്തിൻ്റേതാണെന്ന് വ്യക്തമാണ്. പിന്നാലെ കുറെ പേർ ഒരു ഇരുട്ടു നിറഞ്ഞു കിടക്കുന്ന ഗോഡൗണിനു സമാനമായ ഒരു ഇരുട്ടറയിലേക്ക് ഓടി വരുന്നതായും മുറിയിൽ തൂങ്ങിക്കിടക്കുന്ന ചങ്ങലയും ചിത്രത്തിൽ വ്യക്തമാണ്.

നവാഗതമായ പ്രവീണ്‍ പ്രഭാരം സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് സുജിന്‍ സുജാതനും പ്രവീണും ചേര്‍ന്നാണ്. ലിറ്റില്‍ ബിഗ് ഫിലിംസിൻ്റെ ബാനറില്‍ സുവിന്‍ വര്‍ക്കിയും പ്രഷോഭ് കൃഷ്ണയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിലെ മറ്റു താരങ്ങളെ കുറിച്ചോ നായികയെ കുറിച്ചോ ഉള്ള വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്