ആപ്പ്ജില്ല

ലാലിന്‍റെ ‘കിലോമീറ്റേഴ്സ് ആന്‍റ് കിലോമീറ്റേഴ്സ്’ കടമെടുത്ത് ടൊവിനോ

ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തത് സാക്ഷാൽ മോഹൻലാൽ തന്നെയായിരുന്നു. ചിത്രത്തിലെ ശ്രീനിവാസന്റെ ഡയലോഗ് ടൊവീനോ പറഞ്ഞതും മോഹന്‍ലാല്‍ മറുപടി നല്‍കി.” കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സ്”

Samayam Malayalam 12 Feb 2019, 10:32 am

ഹൈലൈറ്റ്:

  • ‘കിലോമീറ്റേഴ്‌സ് ആന്‍റ് കിലോമീറ്റേഴ്‌സി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി
  • പോസ്റ്റര്‍ റിലീസ് ചെയ്തത് സാക്ഷാൽ മോഹൻലാൽ തന്നെ
  • ജിയോ ബേബി എഴുതി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ടൊവീനോ
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam tovino and lal
മഴ പെയ്യുന്ന മദ്ദളം കൊട്ടുന്ന എന്ന സിനിമയിലെ മോഹൻലാലിന്‍റെ ഡയലോഗ് കടമെടുത്ത് ടൊവീനോയുടെ പുതിയ ചിത്രത്തിന് പേര്. ഹൗമിനി കിലോമീറ്റേഴ്സ് ഫ്രം വാഷിങ്ങ്ടൺ ഡിസി ടു മിയാമി ബീച്ച് എന്ന ശ്രീനിവാസൻ കഥാപാത്രത്തിന്‍റെ ചോദ്യത്തിന് മറുപടിയായി മോഹൻലാലിന്‍റെ കഥാപാത്രം പറയുന്ന ഉത്തരമാണ് കിലോമീറ്റേഴ്സ് ആന്‍റ് കിലോമീറ്റേഴ്സ് എന്നത്. ഇതാണ് ടൊവീനോ തോമസ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രത്തിന് പേരിട്ടിരിക്കുന്നത്, ‘കിലോമീറ്റേഴ്‌സ് ആന്‍റ് കിലോമീറ്റേഴ്‌സി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇന്നലെ പുറത്തിറങ്ങി.

ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തത് സാക്ഷാൽ മോഹൻലാൽ തന്നെയായിരുന്നു. ചിത്രത്തിലെ ശ്രീനിവാസന്റെ ഡയലോഗ് ടൊവീനോ പറഞ്ഞതും മോഹന്‍ലാല്‍ മറുപടി നല്‍കി.” കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സ്” ഇതോടെയാണ് പോസ്റ്റര്‍ റിലീസ് ചെയ്തതും.
ജിയോ ബേബി എഴുതി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ടൊവീനോയും ഗോപീ സുന്ദറും റംഷി, സിന്ദു, സിദ്ധാര്‍ത്ഥും ചേര്‍ന്നാണ്. രണ്ട് പെണ്‍കുട്ടികള്‍, കുഞ്ഞു ദൈവം എന്നിവയാണ് ജിയോയുടെ മുന്‍ ചിത്രങ്ങള്‍.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്