ആപ്പ്ജില്ല

ടോവിനോ നായകനാകുന്ന 'ഒരു കുപ്രസിദ്ധ പയ്യൻ': ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

നിമിഷ സജയനാണ് ചിത്രത്തിലെ നായിക

Samayam Malayalam 8 Feb 2018, 2:25 pm
ഒഴിമുറിക്കു ശേഷം മധുപാല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ഒരു കുപ്രസിദ്ധ പയ്യന്‍റെ ഷൂട്ടിങ് ആരംഭിച്ചു. ടോവിനോ താമസാണ് ചിത്രത്തിൽ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തൊണ്ടി മുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നിമിഷ സജയനാണ് ചിത്രത്തിലെ നായിക. നടൻ ടോവിനോ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റഅരര്‍ പുറത്തു വിട്ടു. രണ്ടു ദിവസത്തിനുള്ളിൽ ചിത്രത്തിന്‍റെ ഭാഗമായി തുടങ്ങുമെന്നും ആരാധകരെ താരം അറിയിച്ചു.
Samayam Malayalam tovinos oru kuprasidha payyan movie started rolling
ടോവിനോ നായകനാകുന്ന 'ഒരു കുപ്രസിദ്ധ പയ്യൻ': ഫസ്റ്റ് ലുക്ക് പോസ്റ്റര്‍





ശരണ്യ പൊന്‍വണന്‍, ബാലു വര്‍ഗീസ്, ലിജോമോള്‍ ജോസ്, നെടുമുടി വേണു, ദിലീഷ് പോത്തന്‍, സിദ്ധിഖ്, പശുപതി, അലന്‍സിയര്‍, സുധീര്‍ കരമന, ഉണ്ണിമായ, സുജിത്ത് ശങ്കര്‍, സിബി തോമസ്, മഞ്ജു വാണി തുടങ്ങിയ താരനിരയ്‌ക്കൊപ്പം നിര്‍മ്മാതാവ് ജി. സുരേഷ് കുമാറും കാമറമാന്‍ പി. സുകുമാറും ചിത്രത്തില്‍ അഭിനയിക്കുന്നെന്ന പ്രത്യേകതയുമുണ്ട്. വി. സിനിമാസ് നിര്‍മ്മിക്കുന്ന ചിത്രത്തിന് തിരക്കഥ രചിക്കുന്നത് ജീവന്‍ ജോബ് തോമസാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്