ആമസോണ്‍ പ്രെെമിന്റെ തമിഴ് ആന്തോളജി ചിത്രമായ പുത്തം പുതു കാലെെയുടെ ട്രെയിലര്‍ പുറത്തുവിട്ടു. പ്രണയം, പ്രതീക്ഷ തുടങ്ങിയ വിഷയങ്ങള്‍ സംസാരിക്കുന്ന അഞ്ച് കഥകളാണ് ചിത്രം പറയുന്നത്. ട്രെയിലര്‍ ചിത്രത്തെ കുറിച്ച് പ്രതീക്ഷ വര്‍ധിപ്പിക്കുന്നതാണ്. മലയാളത്തിലെ എക്കാലത്തേയും ഹിറ്റു ജോഡികളിലൊന്നായ ജയറാമും ഉര്‍വശിയും വീണ്ടും ഒരുമിച്ച് സ്ക്രീനിലെത്തുന്നുവെന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. സുധ കൊങ്കരയുടെ ഇളമെെ ഇദോ ഇദോയിലാണ് ഇരുവരും ഒരുമിക്കുന്നത്.
Also Read: ജോര്‍ജുകുട്ടിയും കുടുംബവും ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം; പിള്ളേര് വലുതായപ്പോ അച്ഛനും അമ്മയും ചെറുപ്പമായോ എന്ന് ആരാധകർ!
ഈ മാസം 16ന് ആമസോൺ പ്രൈമിൽ റിലീസിനൊരുങ്ങുന്ന ആന്തോളജി ചിത്രമായ 'പുത്തം പുതു കാലൈ' ഒരുക്കിയിരിക്കുന്നത് സംവിധായകരായ ഗൗതം മേനോൻ, സുഹാസിനി മണിരത്നം, രാജീവ് മേനോൻ, കാർത്തിക് സുബ്ബരാജ്, സുധ കൊങ്കാര എന്നിവരാണ്. ആമസോൺ പ്രൈം വീഡിയോയ്ക്കായി ലോക്ക് ഡൗൺ കാലത്താണ് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഇവർ ചിത്രമൊരുക്കിയത്.
5 ചെറു ചിത്രങ്ങളിൽ ഗൗതം വാസുദേവ് മേനോൻ ഒരുക്കുന്ന സിനിമയുടെ പേര് 'അവളും നാനും' എന്നാണ്. ‘കോഫി, എനിവൺ’ സുഹാസിനിയും ‘റീയൂണിയൻ’ രാജീവ് മേനോനും 'മിറാക്കിള്‍' കാര്‍ത്തിക് സുബ്ബരാജും ‘ഇളമൈ ഇദോ ഇദോ’ സുധ കൊങ്കരയും ഒരുക്കിയിരിക്കുന്നു. നടൻ സൂര്യയുടെ പുതിയ ചിത്രം ‘സുരാരൈ പോട്ര്’ എന്ന സിനിമ സംവിധാനം ചെയ്യുന്നയാളാണ് സുധ കൊങ്കര.
Also Read: 'ദി ചോപ്പ്ഡ് ചാക്കോച്ചൻ'; പുത്തൻ ലുക്കിലുള്ള ചിത്രവുമായി താരം, മാസ്കെവിടെയെന്ന് ആരാധകരും!
ജയറാം, കാളിദാസ് ജയറാം, ഉർവശി, കല്യാണി പ്രിയദർശൻ, റിതു വർമ്മ, അനുഹാസൻ, ശ്രുതി ഹാസൻ, ആൻഡ്രിയ, ലീല സാംസൺ, ബോബി സിംഹ, മുത്തു കുമാർ എന്നിവരാണ് ഈ 5 സിനിമകളിൽ അഭിനയിച്ചിട്ടുള്ളത്. ഒക്ടോബർ 16ന് ‘പുത്തം പുതു കാലൈ’ ആമസോൺ പ്രൈമിൽ റിലീസ് ചെയ്യുമെന്ന് അറിയിച്ചിരിക്കുകയാണ്.