ആപ്പ്ജില്ല

സഹോദരങ്ങളുടെ കഥ; ചിരി പടര്‍ത്തി സാജന്‍ ബേക്കറി ട്രെയിലര്‍ എത്തി

അജു ബോബന്‍ ആകുമ്പോള്‍ ബെറ്റ്സിയായി ലെന എത്തുന്നു.അജു ഇരട്ട വേഷത്തിലാണെത്തുന്നത്. ബോബന്‍, ബെറ്റ്സി എന്നീ സഹോദരങ്ങളുടേയും അവര്‍ നടത്തുന്ന ബേക്കറിയുടേയും കഥ പറയുന്നതാണ് സിനിമ.

Samayam Malayalam 28 Jan 2021, 10:55 am
അജു വര്‍ഗ്ഗീസ് നായകനാകുന്ന പുതിയ ചിത്രമാണ് സാജന്‍ ബേക്കറി സിന്‍സ് 1962. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത് ഇറക്കിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. നേരത്തെ ചിത്രത്തിലെ ഗാനം പ്രേക്ഷകരുടെ ശ്രദ്ധ നേടിയിരുന്നു. ബോബന്‍, ബെറ്റ്സി എന്നീ സഹോദരങ്ങളുടേയും അവര്‍ നടത്തുന്ന ബേക്കറിയുടേയും കഥ പറയുന്നതാണ് സിനിമ.
Samayam Malayalam sajan bakery
സഹോദരങ്ങളുടെ കഥ; ചിരി പടര്‍ത്തി സാജന്‍ ബേക്കറി ട്രെയിലര്‍ എത്തി


Also Read: പെട്രോള്‍ പമ്പ് മുതല്‍ കണ്‍സ്ട്രക്ഷന്‍ സെെറ്റ് വരെ, ഇടയ്ക്ക് ബെെക്ക് മെക്കാനിക്കും; സിനിമയ്ക്ക് പുറത്തെ ജീവിതം വെളിപ്പെടുത്തി അബ്ബാസ്

മനോഹരമായ ട്രെയിലര്‍ ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷ വര്‍ധിപ്പിക്കുന്നതാണ്. അജു ബോബന്‍ ആകുമ്പോള്‍ ബെറ്റ്സിയായി ലെന എത്തുന്നു. ഗണേഷ് കുമാറും സുപ്രധാന വേഷത്തിലെത്തുന്നുണ്ട്. രഞ്ജിത മേനോന്‍, ജാഫര്‍ ഇടുക്കി, ഗ്രേസ് ആന്റണി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. അജു ഇരട്ട വേഷത്തിലാണെത്തുന്നത്.

Also Read: കുഞ്ഞിനെ കാത്ത് മുത്തുമണിയും അരുണും; വൈറലായി പുതിയ ചിത്രം

സംവിധായകന്‍ അരുണ്‍ ചന്ദുവും അജു വര്‍ഗ്ഗീസും സച്ചിന്‍ ചന്ദ്രനും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. പ്രശാന്ത് പിള്ളയുടേതാണ് സംഗീതം. ഗുരു പ്രസാദാണ് ഛായാഗ്രഹണം. ഫണ്‍റ്റാസ്റ്റിക് ഫിലിംസും എം സ്റ്റാര്‍ സാറ്റലെെറ്റ് കമ്യൂണിക്കേഷനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഫെബ്രുവരി 12 ന് ചിത്രം തീയേറ്ററുകളിലെത്തും.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്