ആപ്പ്ജില്ല

മാലാ പാര്‍വതിയുടെ മകൻ അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളുമയച്ചു; ആരോപണവുമായി സീമ വിനീത്

നടി മാലാ പാർവതിയുടെ മകൻ അനന്ത കൃഷ്ണനെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് ട്രാൻസ് വുമൺ സീമ വിനീത്

Samayam Malayalam 11 Jun 2020, 10:05 am
നടി മാലാ പാര്‍വതിയുടെ മകൻ തനിക്ക് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളുമയച്ചുവെന്ന ഗുരുതര ആരോപണവുമായി ട്രാന്‍സ് വുമണും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ സീമ വിനീത് രംഗത്ത്. മാലാ പാര്‍വതിയുടെ മകനായ അനന്ത കൃഷ്ണൻ തനിക്കയച്ച സെക്‌സ് ചാറ്റും അശ്ലീല പ്രദര്‍ശനവും അടങ്ങിയ സ്‌ക്രീന്‍ഷോട്ട് സഹിതമാണ് സീമ ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. സംഭവത്തിൽ മാപ്പു പറഞ്ഞുകൊണ്ട് മാലാ പാര്‍വതി രംഗത്തെത്തുകയുണ്ടായി. ഈ വിഷയത്തിൽ സീമ നിയമപരമായി മുന്നോട്ട് പോകണമെന്നാണ് തന്‍റെ പക്ഷമെന്നും അവര്‍ ഫേസ്ബുക്കിൽ വ്യക്തമാക്കിയിട്ടുണ്ട്. മകനെ വ്യക്തിയായി കാണണം എങ്കിൽ എന്തെ അമ്മ എന്നെ വിളിച്ചു മാപ്പ് പറഞ്ഞു മകൻ പറയണം ആയിരുന്നുവെന്ന് സീമയും മറപുടി കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ്.
Samayam Malayalam transwoman make up artist seema vineeths facebook post against actress maala parvathis son anantha krishnan
മാലാ പാര്‍വതിയുടെ മകൻ അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളുമയച്ചു; ആരോപണവുമായി സീമ വിനീത്


അശ്ലീല ഭാഗങ്ങള്‍ ഉള്‍പ്പടെ കാണിച്ചു കൊണ്ടുള്ള സന്ദേശങ്ങള്‍

നിങ്ങള്‍ വളര്‍ന്നു മാലാ പാര്‍വതി പക്ഷേ നിങ്ങള്‍ നിങ്ങളുടെ മകനെ നന്നായി വളര്‍ത്താന്‍ മറന്നു പോയിരിക്കുന്നു. ചുവടെ കൊടുത്തിരിക്കുന്ന സന്ദേശങ്ങളുടെ സ്ക്രീൻ ഷോട്ട് ഒരു പ്രമുഖ നടിയുടെ മകന്‍ എനിക്ക് 2017 മുതല്‍ അയക്കുന്ന സന്ദേശങ്ങള്‍ ആണ് അശ്ലീല ഭാഗങ്ങള്‍ ഉള്‍പ്പടെ കാണിച്ചു കൊണ്ടുള്ള സന്ദേശങ്ങള്‍ ഇന്നലെ അൺറീഡ് സന്ദേശങ്ങള്‍ നോക്കുന്നതിനിടയില്‍ ശ്രദ്ധയില്‍ പെട്ടു. സിനിമ മേഖലയില്‍ സ്ത്രീകളുടെ സ്വാതന്ത്യത്തിനും ആണ്‍ മേല്‍ക്കോയ്മക്കും സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ക്കും ശബ്‍ദമുയര്‍ത്തുന്ന സംഘടയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന വ്യക്തി പലരും എന്നോട് ചോദിച്ച ചോദ്യം ഞാന്‍ എന്നോട് ചോദിച്ചു, നിങ്ങളെ ഞാന്‍ ബഹുമാനിക്കുന്നു നിങ്ങള്‍ നല്ലൊരു വ്യക്തിത്വം ആണ് നിങ്ങളെ ബഹുമാനിക്കുന്നു നിങ്ങള്‍ എന്നോട് ഇന്നലെ മാപ്പ് ചോദിച്ചതും ആണ്, സീമ ഫേസ്ബുക്കിൽ കുറിച്ചിരിക്കുകയാണ്.

മകൻ മാപ്പ് ചോദിക്കണമായിരുന്നു

പക്ഷേ നിങ്ങള്‍ എന്നോട് മാപ്പ് ചോദിക്കേണ്ട കാര്യം ഇല്ല നിങ്ങളുടെ മകന്‍ ആണ് തെറ്റ് ചെയ്തത്. നിങ്ങളുടെ മകന്‍ എന്നോട് മാപ്പ് ചോദിക്കണമായിരുന്നു. പക്ഷേ ഒരു മാപ്പില്‍ ഒതുങ്ങുന്നതു അല്ല ഒരു വ്യക്തിയുടെ അഭിമാനം അതാണ് ഇവിടെ ചോദ്യം ചെയ്യപ്പെട്ടത്. എത്ര ധൈര്യത്തോടെ ആണ് ഈ പറയുന്ന അനന്തകൃഷ്ണന്‍ എനിക്ക് ഇത്തരത്തില്‍ ഒരു അശ്ലീല സന്ദേശം അയച്ചത്. ഇവിടെ എന്നെയും എന്‍റെ പോലുള്ളവരുംവല്ലാതെ നോവിക്കപ്പെട്ടിരിക്കുന്നു. ഞാന്‍ വല്ലാത്ത മാനസിക അവസ്ഥയില്‍ ആണ് ഈ ഒരു പോസ്റ്റ് ചെയ്യുന്നത്, കാരണം നിങ്ങളെ ഞാന്‍ ബഹുമാനിക്കുന്നു.

അശ്ലീല സന്ദേശങ്ങളയച്ച് അനന്ത കൃഷ്ണൻ

പക്ഷേ നിങ്ങളുടെ മകന്‍ ചെയ്ത തെറ്റ് ഞാന്‍ ഇന്ന് മറച്ചു വെച്ചാല്‍ ഞാന്‍ ഇന്ന് വരെ കാത്തു സൂക്ഷിച്ച ആത്മാഭിമാനം ആദര്‍ശം എല്ലാം ഞാന്‍ ഒരു പ്രശസ്തിയുടെ മുന്നില്‍ അടിയറവു പറയുന്നത് പോലെ ആവും . ഇനി ആരോടും ഇതു ആവര്‍ത്തിക്കരുത് ഞാന്‍ ഒരു ട്രാന്‍സ് വുമണ്‍ ആണ് എനിക്കും ഉണ്ട് അഭിമാനം എന്‍റെ ലൈംഗികത ചോദ്യം ചെയ്യാന്‍ മാത്രം ആരെയും അനുവദിക്കില്ല, അനന്തകൃഷ്ണൻ അയച്ച സന്ദേശങ്ങളുടെ സ്ക്രീൻ ഷോട്ട് സഹിതം സീമ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ്.

ക്ഷമചോദിച്ച് മാലാ പാർവതി

ഈ കുറിപ്പിന് മറുപടിയുമായി മാലാ പാര്‍വതി രംഗത്തെത്തിയിരിക്കുകയാണ്. എൻ്റെ മകൻ, അനന്തകൃഷ്ണൻ സീമാ വിനീതിനെ 2017 മുതൽ മെസേജ് അയച്ചു എന്നും, അത് കണ്ട ഉടനെ, പ്രതികരിക്കുന്നതായി പറഞ്ഞ്, രണ്ട് ദിവസം മുമ്പ് ഒരു പോസ്റ്റിട്ടിരുന്നു. എൻ്റെ മകനെ ഉദ്ദേശിച്ചാണ് എന്ന് ചിലർ വഴി ഞാൻ അറിഞ്ഞു. അറിഞ്ഞപ്പോൾ തന്നെ, ആ കുട്ടിയെ വിളിച്ച് എന്താണ് സംഭവം എന്ന് ചോദിച്ചു. അമ്മ എന്ന നിലയ്ക്കും, സ്ത്രീ എന്ന നിലയ്ക്കും മാപ്പ് പറഞ്ഞു. നിയമപരമായി. നീങ്ങാനും പറഞ്ഞു. എന്നിട്ടപ്പോൾ തന്നെ പോലീസിൽ അറിയിച്ചു. നേരിൽ കണ്ടാലെ, ഈ വിഷയം തീരു എന്ന്, അവരുടെ ഒരു സുഹൃത്ത് എന്നെ വിളിച്ച് പറഞ്ഞു. പിന്നീട് ഒരു വോയിസ് നോട്ട് കിട്ടി. അതിൽ നഷ്ട പരിഹാരം കിട്ടിയാലെ ഈ വിഷയം തീരാൻ സാധ്യതയൊള്ളു എന്നും അറിയിച്ചു. നഷ്ടപരിഹാരം എന്ന് പറഞ്ഞതിന് ശേഷം ഞാൻ പ്രതികരിച്ചില്ല. ഇന്ന് കാലത്ത് സീമ ലൈവ് വന്നു. ഇന്നിപ്പോൾ ചാറ്റുൾപ്പെടെ ഷെയർ ചെയ്തിരിക്കുന്നു. എൻ്റെ മകന് 27 വയസ്സായി. അവനൊരു സ്വതന്ത്ര്യ വ്യക്തിത്വമാണ്. ഏകപക്ഷീയമായ ഇടപെടൽ ഉണ്ടായിട്ടുണ്ടെങ്കിൽ, അതിൻ്റെ ഉത്തരവാദിത്തം അവൻ ഏറ്റെടുക്കും. നിയമപരമായി മുന്നോട്ട് പോകണമെന്നാണ് എൻ്റെ പക്ഷം, മാലാ പാര്‍വതി ഫേസ്ബുക്കിൽ കുറിച്ചിരിക്കുയാണ്.

സീമയുടെ ആദ്യ കുറിപ്പ്

ഫേസ്ബുക്കിൽ ജൂൺ 9ന് ഒരു പ്രമുഖ നടിയുടെ മകൻ എന്ന് കുറിച്ചുകൊണ്ടായിരുന്നു സീമ ആദ്യം ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നത്. അതിന് ശേഷം വാട്സാപ്പിലൂടെ മാലാ പാർവതി ക്ഷമ ചോദിച്ചശേഷമായിരുന്നു മറ്റ് കുറിപ്പുകൾ സീമ പങ്കുവയ്ക്കുകയുണ്ടായത്.

പിന്നീട് ലൈവിലെത്തി

അതിനുശേഷം പിറ്റേന്ന് സീമ ലൈവിലെത്തി കാര്യങ്ങൾ വിശദീകരിക്കുകയുമുണ്ടായി. അതിനിടെ ഇത് രാഷ്ട്രീയ വത്കരിക്കുന്നതിനും ചില ശ്രമങ്ങൾ നടത്തുകയുണ്ടായി. അതിനും സീമ മറുപടി കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്.

ഇതിൽ രാഷ്ട്രീയമില്ല

താനും ഭരണപക്ഷ അനുഭാവി ആണെന്നും ഇതിൽ രാഷ്ട്രീയം കണ്ട് വളച്ചൊടിക്കരുതെന്നുമാണ് സീമ ഇതിനെതിരെ പ്രതികരിച്ച് കുറിപ്പ് പങ്കുവെച്ചത്. നീതി, നിലപാട്, ആദർശം അതാണ് ഇവിടെ കാണേണ്ടതെന്നും അർഹിക്കുന്നതെന്നും അവർ കുറിച്ചിട്ടുണ്ട്.

അമ്മയല്ല മാപ്പ് പറയേണ്ടത്

അമ്മയല്ല ഈ വിഷയത്തിൽ മാപ്പ് പറയേണ്ടതെന്നും സീമ വ്യക്തമാക്കി കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്. അവർ മാപ്പ് പറഞ്ഞ് രംഗത്തെത്തിയ ശേഷമാണ് താൻ പേര് വെളിപ്പെടുത്തിയതെന്നും സീമ കുറിച്ചിരിക്കുകയാണ്. പ്രായപൂർത്തിയായ മകൻ തന്നെ ഇതിൽ മാപ്പ് പറയേണ്ടതുണ്ടെന്നും സീമ സൂചിപ്പിക്കുന്നു.

നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടില്ല

താൻ ഈ വിഷയത്തിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ടുവെന്ന് മാലാ പാർവതി പറയുന്നത് ശരിയല്ലെന്നും സീമ കുറിച്ചിട്ടുണ്ട്. ഇത് തെളിയിക്കാൻ നിങ്ങൾക്ക് വോയിസ് റെക്കോർഡ് പങ്കുവയ്ക്കാമോ എന്നും ആവശ്യപ്പെട്ടിട്ടുണ്ട്. മാലാ പാർവതി തന്നെ വിളിച്ച് മാപ്പ് പറയുന്ന വോയിസ് റെക്കോർഡ് കയ്യിലുണ്ടെന്നും സീമ സൂചിപ്പിച്ചിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്